അബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ തമ്മിൽ ശനിയാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചക്കിടെ ഇന്ത്യയും യു.എ.ഇയും തമ്മിൽ അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു. യു.എ.ഇ പ്രസിഡൻറിെൻറ കൊട്ടാരത്തിൽ വെച്ചായിരുന്നു കരാർ ഒപ്പുവെക്കൽ. ഉൗർജം, റെയിൽവേ, മാനവവിഭവശേഷി, ധനകാര്യ സേവനം എന്നീ മേഖലകളിലെ ധാരണാപത്രങ്ങളിലാണ് ശനിയാഴ്ച മഷി പുരണ്ടത്.
യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളെ ചൂഷണങ്ങളിൽനിന്നും തൊഴിൽതട്ടിപ്പുകളിൽനിന്നും രക്ഷിക്കാൻ ഉതകുന്നതാണ് മാനവവിഭവശേഷി മേഖലയിലെ കരാർ. ഇത് പ്രാബല്യത്തിലാകുന്നതോടെ യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ കരാർ നിയമനം കൂടുതൽ വ്യവസ്ഥാപിതമാകും. ക്രമക്കേടുകൾ തടയുന്നതിനും മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും തൊഴിലാളികൾക്ക് വിദ്യാഭ്യാസ^ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഇരു രാഷ്ട്രങ്ങളും തങ്ങളുടെ തൊഴിലാളികളുമായി ബന്ധപ്പെട്ട ഇ^സേവനങ്ങൾ പരിഷ്കരിക്കും.
ഇന്ത്യൻ കമ്പനികളായ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡ് (ഒ.വി.എൽ), ഭാരത് പെട്രോളിയം റിസോഴ്സസ് ലിമിറ്റഡ് (ബി.പി.ആർ.എൽ), ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡ് (െഎ.ഒ.സി.എൽ) എന്നിവയുടെ കൂട്ടായ്മ അബൂദബിയിലെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോകുമായാണ് ഉൗർജമേഖലയിലെ കരാറിൽ ഒപ്പുവെച്ചത്. പരമ്പരാഗത വാങ്ങൽ^വിൽപന ബന്ധം ദീർഘകാല നിക്ഷപ ബന്ധമാക്കിയുള്ള പരിവർത്തനമാണ് കരാറിലൂടെ സാധിച്ചിരിക്കുന്നത്. യു.എ.ഇയുടെ കടലിലെ എണ്ണ ഉൽപാദന കേന്ദ്രമായ ലോവർ സകൂമിൽ പത്ത് ശതമാനം ഒാഹരി അനുവദിക്കുന്നതിനാണ് കരാർ. 2018 മുതൽ 2057 വരെ 40 വർഷമാണ് കരാർ കാലാവധി. 60 ശതമാനം ഒാഹരി അഡ്നോക് കൈവശം വെക്കും.
ബാക്കി 30 ശതമാനം മറ്റു അന്താരാഷ്ട്ര കമ്പനികൾക്ക് നൽകും. യു.എ.ഇയിലെ എണ്ണമേഖലയിൽ ഇന്ത്യയുടെ പ്രഥമ നിക്ഷേപമാണിത്. റെയിൽമേഖലയിലെ സാേങ്കതിക സഹകരണത്തിന് ഇന്ത്യൻ െറയിൽവേ മന്ത്രാലയവും യു.എ.ഇ ഫെഡറൽ ഗതാഗത അതോറിറ്റിയും കരാറിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യ മേഖലയിലെ, വിശേഷിച്ച് റെയിൽവേയിലെ സഹകരണം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണിത്. സംയുക്ത പദ്ധതികൾ വികസിപ്പിക്കുക, അറിവ് പങ്ക് വെക്കുക, സംയുക്തമായി ഗവേഷണം നടത്തുക, സാേങ്കതികവിദ്യ പരസ്പരം ൈകമാറുക എന്നിവ കരാറിെൻറ താൽപര്യമാണ്. േബാംബെ സ്റ്റോക് എക്സ്േചഞ്ചും അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും തമ്മിലാണ് സാമ്പത്തിക സേവന മേഖലയിലെ കരാർ. ഇരു രാഷ്ട്രങ്ങളിലെയും സാമ്പത്തിക സേവന മേഖലയിലെ സഹകരണം ലക്ഷ്യം വെച്ചുള്ളതാണ് കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.