??????? ?????????????? ??????? ???????? ??????????? ????? ???????? ????????????? ??????? ??.?.? ????????? ????? ????? ???? ?????????? ??????????????. ???. ????? ?????, ??.?.???????, ????????? ??. ??????????????, ??????? ??????? ?.??.??????, ?????? ??????? ????????? ??????????? ????????? ??????????

കേരളം പഴയ കേരളമല്ല

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയ​​െൻറ സാന്നിധ്യത്തിൽ ദുബൈയിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും നിക്ഷേപ വാഗ്​ദാനങ്ങളും യാഥാർഥ്യമായാൽ വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും മുന്നിട്ടുനിൽക്കുന്ന കേരളം വ്യവസായ സമൃദ്ധിയിലും നമ്പർ വൺ ആകുമെന്നുറപ്പ്​. വൻകിട വ്യവസായികൾക്കൊപ്പം സാധാരണക്കാരായ പ്രവാസികൾക്കും നിക്ഷേപത്തിനും വരുമാനത്തിനും അവസരമൊരുക്കുന്ന പദ്ധതികൾ കൂടി പ്രഖ്യാപിച്ചതാണ്​ ​ മുഖ്യമന്ത്രിയുടെ ഇത്തവണത്തെ സന്ദർശനത്തി​​െൻറ ഹൈലൈറ്റ്​. സാമ്പത്തികമായി ഏറെ മുന്നാക്കം നിൽക്കുന്നവരല്ലാത്ത, എന്നാൽ ഒാഹരി വാങ്ങുവാൻ സാധിക്കുന്നവരായ സാധാരണ പ്രവാസി സഹോദരങ്ങൾക്ക്​ നിക്ഷേപകരാവാൻ സർക്കാർ അവസരമൊരുക്കുമെന്നും അവർക്ക്​ കൃത്യമായി വരുമാനം നൽകും എന്നുമാണ്​ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഇന്നലെ ദുബൈയിൽ നടന്ന ചർച്ചയോട്​ വ്യവസായ നായകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ്​ പ്രതികരിച്ചത്​. മുമ്പ്​​ കേരളത്തിലുണ്ടായിരുന്ന നോക്കുകൂലി പോലുള്ള പ്രശ്​നങ്ങൾ പടിപടിയായി ഇല്ലാതാക്കി നിക്ഷേപ സൗഹൃദ ദേശമായി കേരളം മാറിക്കഴിഞ്ഞുവെന്ന്​ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. നമ്മുടെ ഭാവി തലമുറയുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കൽ സർക്കാറി​​െൻറ മാത്രം ബാധ്യതയല്ല. വ്യവസായികളും ഉദ്യോഗസ്​ഥരും അടക്കമുള്ള എല്ലാവരും ഒന്നായി പ്രവർത്തിച്ചാലേ നമ്മുടെ മക്കൾക്ക്​ ​േജാലി ലഭിക്കുകയുള്ളൂ.

ലുലു ഗ്രൂപ്​ ഇതിനകം ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സ​െൻററും ഷോപ്പിങ്​ മാളും കേരളത്തിലാണ്​ തുറന്നത്​. ഫുഡ്​ പ്രോസസിങ്​ പ്ലാൻറ്​ മൂന്നു മാസത്തിനുള്ളിൽ തറക്കല്ലിടും. എല്ലാവിധ ഭക്ഷ്യ ഉൽപന്നങ്ങളും സംസ്​കരിക്കുന്ന കേന്ദ്രമായി മാറും. പൈനാപ്പിൾ ഉൾപ്പെടെ ഫലവർഗങ്ങൾ സംസ്​കരിക്കാനും കേരളത്തി​​െൻറ ഉൽപന്നങ്ങൾ നാനാ ദിക്കുകളിലേക്ക്​ എത്തിക്കുവാനുമുള്ള പദ്ധതിയാണ്​ ഒരുക്കുന്നത്​. 1500 കോടി രൂപയാണ്​ ലുലു ഗ്രൂപ് കേരളത്തിലേക്ക്​ പുതുതായി നിക്ഷേപിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

കേരളത്തി​ലെ പ്രധാന നഗരങ്ങളായ കോഴിക്കോടിനും കൊച്ചിക്കും പുറമെ തലസ്​ഥാന നഗരിയായ തിരുവനന്തപുരത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന്​ ആസ്​റ്റർ ഡി.എം ഹെൽത്ത്​ കെയർ ചെയർമാൻ ഡോ. ആസാദ്​ മൂപ്പൻ വ്യക്​തമാക്കി. ഇതിനായി സ്​ഥലം കണ്ടെത്തിക്കഴിഞ്ഞു. അംഗീകാരം ലഭിച്ചാൽ ആറു മാസത്തിനകം നിർമാണം ആരംഭിക്കുമെന്നും രണ്ടു വർഷംകൊണ്ട്​ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. 2500 പേർക്ക്​ പുതുതായി ​തൊഴിൽ ലഭ്യമാക്കാൻ ഇത്​ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ്​ മേഖലയിലെ മുൻനിര ഇന്ത്യൻ വ്യവസായികളായ ഗൾഫാർ പി. മുഹമ്മദലി, പി.വി. അബ്​ദുൽ വഹാബ്​ എം.പി, മലബാർ ഗ്രൂപ്​ ചെയർമാൻ എം.പി. അഹ്​മദ്​, ഫിനാബ്ലർ സി.ഇ.ഒ പ്രമോദ്​ മങ്ങാട്​, രവി പിള്ള, എം.എ. അഷ്​റഫ്​ അലി, ഡോ. ഷംഷീർ വയലിൽ, ഡോ. പി.എ. ഇബ്രാഹിം ഹാജി, അദീബ്​ അഹ്​മദ്​, ശംസുദ്ദീൻ ബിൻ മുഹ്​യിദ്ദീൻ, എം.എ. സലീം തുടങ്ങിയവരും സംഗമത്തിൽ സംബന്ധിച്ചിരുന്നു.

Tags:    
News Summary - uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.