ഷാര്‍ജ: അന്താരാഷ്ട്ര സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയവരുടെ മനസ് നിറച ്ച് ഷാര്‍ജയുടെ സ്വീകരണം.
പൈതൃക ഗ്രാമത്തില്‍ നടന്ന വിപുലമായ പരിപാടിയില്‍ സാംസ ്കാരിക വിരുന്നൊരുക്കിയാണ് ഷാർജ ഒളിമ്പിക്സിന് എത്തിയവരെ വരവേറ്റത്.
പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞും ഭക്ഷണങ്ങള്‍ കഴിച്ചും ടീമുകള്‍ ഷാര്‍ജയുടെ മനസറിഞ്ഞു.
പൈതൃക ഗ്രാമത്തില്‍ എത്തിയ ടീം അംഗങ്ങളെ ഹോസ്റ്റ് സിറ്റി പ്രാദേശിക എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് ഡോ. താരിഖ് സുല്‍ത്താന്‍ ബിന്‍ ഖാദിമും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
ഷാര്‍ജയുടെ പൗരാണിക ജീവിതത്തിലെ കടല്‍ ജീവിതം, കാര്‍ഷികം, ക്ഷീര വ്യവസായം തുടങ്ങിയവയെ കുറിച്ച് അഥിതികള്‍ കാത് കൂര്‍പ്പിച്ചിരുന്നാണ് കേട്ടത്. പരമ്പരാഗത വസ്ത്രങ്ങള്‍, ഊദിെൻറ നറുമണം, അറബിക് കാപ്പി, മയിലാഞ്ചി തുടങ്ങിയവയെ അതിഥികള്‍ക്ക് പരിചയപ്പെടുത്തി. പൗരാണിക ഗ്രാമത്തിലെ സ്ത്രീകൾ ടീമിലെ പെൺകുട്ടികളെ മൈലാഞ്ചി അണിയിച്ചാണ് യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.