അബൂദബി: പരിസ്ഥിതി സൗഹൃദ സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി വൈദ്യുതി കാർ വ് യൂഹം അബൂദബിയിൽനിന്ന് ഒമാനിലെത്തി. അബൂദബി സുസ്ഥിര വാരാചരണത്തിെൻറ ഭാഗമായി വ് യാഴാഴ്ച അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽനിന്നാണ് കാർവ്യൂഹം പുറപ്പെട്ടത്. ഒമാൻ വഴി ദുബൈയിേലക്ക് 2000 കിലോമീറ്ററാണ് 12 കാറുകൾ സഞ്ചരിക്കുക. ഒമാെൻറ പർവതമേഖലയിലൂടെയും വടക്കൻ എമിറ്റേുകളിലെ തീരപ്രദേശങ്ങളിലൂടെയുമുള്ള യാത്ര എട്ട് ദിവസം കൊണ്ടാണ് പൂർത്തിയാക്കുക.
ആദ്യ ദിവസം അബൂദബി യാസ് മറീന സർക്യൂട്ടിൽ പ്രദർശനയോട്ടമാണ് വാഹനങ്ങൾ നടത്തിയത്. രണ്ടാം ദിവസം അബൂദബിയിൽനിന്ന് മസ്കത്തിലേക്ക് 520 കിലോമീറ്റർ സഞ്ചരിച്ചു. ഒമാനിൽനിന്ന് തിരിച്ച് റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ എമിറേറുകളിലൂടെ അവസാന സ്ഥലമായ ദുബൈ സസ്റ്റെയ്നബ്ൾ സിറ്റിയിൽ ജനുവരി 24ന് എത്തും. കാറുകളുടെ സഞ്ചാരപാതയിൽ 18ലധികം വൈദ്യുതി ചാർജിങ് സ്റ്റേഷനുകളാണുള്ളത്. ഇതേ റൂട്ടിൽ വൈദ്യുതി കാർ വ്യൂഹം നടത്തുന്ന മൂന്നാമത് യാത്രയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.