ദുബൈ: യു.എ.ഇയുടെ പ്രഥമ ബിഹരാകാശ യാത്രികരായി തെരഞ്ഞെടുക്കപ്പെട്ട ഹസ്സ അലി അബ്ദാൻ ഖൽഫാൻ ആൽ മൻസൂറിക്കും സുൽത്താൻ സെയ്ഫ് മുഫ്തഹ് ഹമദ് ആൽ നിയാദിക്കും യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇസ) പ്രത്യേക പരിശീലനം നൽകും. ജർമനിയിലെ ബ്രെമനിൽ ഇൗയാഴ്ച നടന്ന അന്താരാഷ്ട്ര ആസ്ട്രനോട്ടിക്കൽ കോൺഗ്രസിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട ധാരണയിൽ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രവും (എം.ബി.ആർ.എസ്.സി) ഇസയും ഒപ്പുവെച്ചു.
ഏപ്രിൽ അഞ്ചിന് നടക്കുന്ന പ്രഥമ യു.എ.ഇ ബഹിരാകാശ ദൗത്യത്തിന് വേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഹസ്സ അലി അബ്ദാൻ ഖൽഫാനും സുൽത്താൻ സെയ്ഫ് മുഫ്തഹ് ഹമദും. റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനോട്ട് പരിശീലന കേന്ദ്രത്തിലാണ് ഇപ്പോൾ ഇവർ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ 15 മുതൽ 11 ദിവസം ചെലവഴിക്കുന്നതിന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലക്കുള്ള യാത്രക്ക് ഇവരിലൊരാളെ തെരഞ്ഞെടുക്കും.എം.ബി.ആർ.എസ്.സിയിലെ ആസ്ട്രനോട്ട് പ്രോഗ്രാം മേധാവിയും ശാസ്ത്ര^സാേങ്കതികവിദ്യ അസിസ്റ്റൻറ് ഡയറക്ടർ ജനറലുമായ എൻജി. സാലിം ഹുമൈദ് ആൽ മറിയും ഇസയിലെ ഹ്യൂമൻ ആൻഡ് റോബോട്ടിക് എക്സ്പ്ലൊറേഷൻ ഡയറക്ടർ ഡേവിഡ് പാർക്കറുമാണ് ധാരണയിൽ ഒപ്പുവെച്ചത്. എം.ബി.ആർ.എസ്.സി ഡയറക്ടർ ജനറൽ യൂസുഫ് ഹമദ് ആൽ ശെയ്ബാനിയും സന്നിഹിതനായിരുന്നു.
ധാരണ പ്രകാരം ദുബൈയിൽനിന്ന് ബഹിരാകാശ യാത്രികരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും എം.ബി.ആർ.എസ്.സിയിലെ വിദഗ്ധ സംഘവുമായുള്ള ആശയവിനിമയത്തിതിനും യു.എ.ഇ ഒാപറേഷൻ സപ്പോർട്ട് സെൻററിന് ഇസ സാേങ്കതിക പിന്തുണ നൽകും. യു.എ.ഇയുടെ ആസ്ട്രനോട്ട് പ്രോഗ്രാം ഉൾപ്പെടെയുള്ള ബഹിരാകാശദൗത്യത്തിലും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിലുമുള്ള സഹകരണം ശക്തമാക്കാൻ ഇൗ പങ്കാളിത്തം സഹായിക്കുമെന്ന് യൂസുഫ് ഹമദ് ആൽ ശെയ്ബാനി പറഞ്ഞു. ബഹിരാകാശ ശാസ്ത്രത്തിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും മികച്ച നടപടിക്രമങ്ങൾ പങ്കുവെക്കുന്നതിനുമായി ഇരു കക്ഷികളും തമ്മിലുള്ള ആശയവിനിമയത്തിെൻറ പുതിയ മാർഗങ്ങൾ കരാർ തുറന്നിടുന്നുവെന്ന് സാലിം ഹുമൈദ് ആൽ മറി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.