റാസല്‍ഖൈമ: യു.എ.ഇയില്‍ കള്ളപ്പണ ഇടപാടുകാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നതിെൻറ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന ശില്പ്പശാലകളുടെ പ്രഥമ സെഷന് റാസല്‍ഖൈമയില്‍ നടന്നു. ആഭ്യന്തര മന്ത്രാലയം മണി ലെന്‍ഡറിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശില്‍പ്പശാല റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. രാജ്യത്തിെൻറ സമ്പദ്ഘടനയെ തകര്‍ക്കുന്നതാണ് കള്ളപ്പണ മാഫിയകളുടെ പ്രവര്‍ത്തനം. ലോക തലത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന കള്ളപ്പണ ഇടപാടുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ യോഗം ആഹ്വാനം ചെയ്തു.
കുറ്റവാളികളെ ശാസ്ത്രീയ രീതികള്‍ അവലംബിച്ച് പിടികൂടി കുറ്റമറ്റ രീതിയില്‍ നിയമ നടപടികള്‍ക്ക് വിധേയമാക്കേണ്ടതിനെക്കുറിച്ചും ശില്‍പ്പശാല ചര്‍ച്ച ചെ
യ്തു. കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള ശില്‍പ്പശാലയുടെ തുടര്‍ന്നുള്ള മൂന്ന് സെഷനുകള്‍ അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളില്‍ നടക്കുമെന്ന് മണി ലെന്‍ഡറിംഗ് കമ്മിറ്റി ചെയര്‍മാനും ശില്‍പ്പശാല ഓര്‍ഗനൈസിംഗ് കമ്മിറ്റി മേധാവിയുമായ ഡോ. റാഷിദ് ബൊര്‍ഷിദ് അറി
യിച്ചു.
റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി, സെന്‍ട്രല്‍ ഓപ്പറേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി, റാക് പൊലീസ് ജനറല്‍ ബ്രിഗേഡിയര്‍ സുലൈമാന്‍ മുഹമ്മദ് അല്കെയ്സി, നാഷനല്‍ ഓര്‍ഗനൈസ്ഡ് ക്രൈം ഏജന്‍സി ദുബൈ ഡയറക്ടര്‍ പോള്‍ ബെവ തുടങ്ങി അബൂദബി, റാസല്‍ഖൈമ എമിറേറ്റുകളിലെ സുപ്രധാന പദവികളിലുള്ളവര്‍ ശില്‍പ്പശാലയില്‍ പങ്കാളി
കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.