അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ അതിഥികളായെത്തിയ മതപണ്ഡിതരെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അൽ ബതീൻ കൊട്ടാരത്തിൽ സ്വീകരിച്ചു. പ്രസിഡൻഷ്യൽകാര്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ഒൗഖാഫ് തയാറാക്കുന്ന പരിപാടികളിൽ പ്രഭാഷണം നടത്തുന്നതിനും ക്ലാസെടുക്കുന്നതിനുമായാണ് എല്ലാ വർഷവും റമദാനിൽ മതപണ്ഡിതരെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്.
മതപണ്ഡിതർക്ക് ആശംസ കൈമാറിയ ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എ.ഇയെയും മറ്റു അറബ്, ഇസ്ലാമിക രാജ്യങ്ങളെയും കൂടുതൽ െഎശ്വര്യം കൊണ്ട് അനുഗ്രഹിക്കാൻ അല്ലാഹുവിനോട് പ്രാർഥിച്ചു. പ്രഭാഷണങ്ങളിൽ മതപണ്ഡിതർക്ക് അദ്ദേഹം വിജയം ആശംസിച്ചു. ഇസ്ലാമിക സമൂഹങ്ങളെ ബോധവത്കരിക്കുന്നതിലും സഹിഷ്ണുത പ്രചരിപ്പിക്കുന്നതിലും മതപണ്ഡിതരുടെ ഉത്തരവാദിത്തം വളരെ വലുതാണെന്നും അദ്ദേഹം ഉണർത്തി.
ഖുർആെൻറ 13 ഭാഷകളിലേക്കുള്ള വിവർത്തനം ഇസ്ലാമിക സാംസ്കാരിക സായിദ് ഹൗസ് ഡയറക്ടർ ജനറൽ ഡോ. നിദാൽ ആൽ തുനൈജി അവതരിപ്പിച്ചു. റമദാനോടനുബന്ധിച്ച് ഒൗഖാഫ് തയാറാക്കിയ പരിപാടികൾ ചെയർമാൻ ഡോ. മുഹമ്മദ് മതാർ ആൽ കഅബി ശൈഖ് മുഹമ്മദ് ബിൻ സായിദിന് വിശദീകരിച്ച് നൽകി. ഒൗഖാഫിെൻറ പരിപാടികളിൽ പ്രഭാഷണം നടത്താൻ സാധിക്കുന്നതിൽ മതപണ്ഡിതർ സംതൃപ്തി അറിയിച്ചു. യു.എ.ഇക്കും പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും രാജ്യത്തെ ജനങ്ങൾക്കും അവർ ആശംസ അറിയിച്ചു. ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും ഒൗഖാഫ്, നീതിന്യായ വകുപ്പ്, ഇസ്ലാമിക കാര്യ സായിദ് ഹൗസ് എന്നിവയുടെ പ്രതിനിധികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.