രാജീവ് ഗാന്ധി​യെ അനുസ്​മരിച്ചു

ദുബൈ: ശാസ്ത്ര, സങ്കേതിക രംഗത്തെ  വളർച്ചയിലൂടെ   രാജ്യത്തിന്ന് വികസന മുഖം സമ്മാനിച്ച അത​​ുല്യ ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കോൺഗ്രസ്സ് നേതാവ് ഷാനിമോൾ ഉസ്മാൻ.  ദുബൈ ഇൻകാസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  രാജീവ് ഗാന്ധി രക്തസാക്ഷി ദിന അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. രാജീവ് ഗാന്ധി നടപ്പിലാക്കിയ കമ്പ്യൂട്ടർ വിപ്ലവം തൊഴിലില്ലായ്മ പെരുകിയ രാജ്യത്തിന്ന് വസന്തം സമ്മാനിച്ചപ്പോൾ അതിനെതിരെ ഒന്നിച്ചു സമരം നടത്തിയവരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് ഷാനിമോൾ പരിഹസിച്ചു.   യോഗത്തിൽ എൻ.ആർ മായൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട്​ ഡി.സി സി മുൻ പ്രസിഡൻറ്​ കെ.സി. അബു മുഖ്യ പ്രഭാഷണം നടത്തി. മഹാദേവൻ വാഴ ശ്ശേരി, അഡ്വ. ടി.കെ. ഹാഷിഖ്, അഡ്വ. അനിൽ ബോസ് തുടങ്ങിയവർ പ്രസംഗിച്ചു. ബി.എ.നാസർ സ്വാഗതവും സി. മോഹൻ ദാസ് നന്ദിയും പറഞ്ഞു.

അജ്മാൻ:  ഇൻകാസ് യൂത്ത് വിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. അപ്പു കോറോത്തി​​​െൻറ അധ്യക്ഷതയിൽ നടന്ന  യോഗത്തിൽ ജലീൽ കാഞ്ഞിരമുക്ക് ,ബിജു വയനാട്  എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അബൂദബി: അബൂദബി മലയാളി സമാജവും  ഇന്‍കാസ് അബൂദബിയും ചേർന്ന്​ സംഘടിപ്പിച്ച രാജീവ്ഗാന്ധി അനുസ്മരണം ഷാനിമോള്‍ ഉസ്മാന്‍ ഉദ്​ഘാടനം ചെയ്തു. ഇന്‍കാസ് അബൂദബി പ്രസിഡൻറ്​ പള്ളിക്കല്‍ ഷുജാഹി അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍സെക്രട്ടറി എ.എം. അന്‍സാര്‍ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡൻറ്​ വക്കം ജയലാല്‍, കോഴിക്കോട് മുന്‍ ഡി.സി.സി പ്രസിഡൻറ്​ കെ.സി. അബു, സമാജം രക്ഷാധികാരി സോമരാജന്‍, ഇന്‍കാസ് യു.എ ഇ വര്‍ക്കിങ്​ പ്രസിഡൻറ്​ എടവാ സൈഫ്, ഇന്‍കാസ് ഗ്ലോബല്‍ സെക്രട്ടറിമാരായ ടി.എ. നാസര്‍, കെ.എച്ച്. താഹിര്‍, കണ്ണൂര്‍ ഡി.സി.സി വൈസ് പ്രസിഡൻറ്​ മുഹമ്മദ്‌ ബ്ലാത്തൂര്‍  എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്‍കാസ് അബൂദബി ജനറല്‍ സെക്രട്ടറി അനൂപ്‌ നമ്പ്യാര്‍ നന്ദി പറഞ്ഞു.

News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.