ദുബൈ: മുസ്‌ലിം നവോത്ഥാന മുന്നേറ്റത്തില്‍ പിഴുതെറിയാപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമുദായത്തിലേക്ക് പുനരാനയിക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ക്കെതിരെ സമുദായം ജാഗ്രത പാലിക്കണമെന്ന് ഐ.എസ്.എം. പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി പ്രസ്താവിച്ചു. ഒരു നൂറ്റാണ്ടുമുമ്പ് ഇസ്ലാഹി പ്രസ്ഥാനം നേതൃത്വം കൊടുത്ത നവോത്ഥാനപ്രവര്‍ത്തനങ്ങളെ കാറ്റില്‍ പറത്തുന്ന വിധമാണ് ആത്മീയത ചൂഷണങ്ങളും അനാചാരങ്ങളും പ്രവാചകെൻറ പേരിലും പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും കേരള സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടവരാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെൻററില്‍ സംഘടിപ്പിച്ച ‘അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോത്ഥാനമുന്നേറ്റം’ എന്ന കെ.എൻ.എം കാമ്പയിനിെൻറ യു.എ.ഇ തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജആത്മീയത സമൂഹത്തില്‍ വിതക്കുന്നത് അരാജകത്വവും പീഡനങ്ങളും മാത്രമാണെന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഖുര്‍ആന്‍ വൈവിധ്യങ്ങളെ അംഗീകരിക്കുന്നു. ബഹുസ്വരസമൂഹത്തിൽ അവരിൽ ഒരാളായി ജീവിച്ചുകൊണ്ടാണ് എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത്. തീവ്രആത്മീയതയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മനുഷ്യെൻറ പ്രകൃതിപരവും നൈസർഗികവുമായ ചോദനയാണ് ദൈവ- മത-വേദ വിശ്വാസമെന്നും അവനെ ഏറ്റവും ഉന്നതനാക്കുന്നതും അധമനാക്കുന്നതും ആത്മീയതയുടെ ഉത്കൃഷ്ടാവസ്ഥയും നീചാവസ്ഥയുമാണെന്നും ഐ.എസ്.എം. ജനറല്‍സെക്രട്ടറി ഡോ. ജാബിര്‍ അമാനി പ്രസ്താവിച്ചു. വിശ്വാസത്തിന് കൃത്യമായ അടിത്തറയും പിന്‍ബലവുമുള്ളപ്പോള്‍ അന്ധവിശ്വാസങ്ങള്‍ ഊഹങ്ങളുടെയും മാര്‍ക്കറ്റിങ്ങിന്‍റെയും പിന്‍ബലത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ പ്രസിഡൻറ് എ.പി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. വി.കെ. സകരിയ്യ സംസാരിച്ചു.ജനറല്‍സെക്രട്ടറി പി.എ. ഹുസൈന്‍ ഫുജൈറ സ്വാഗതവും ജഅഫര്‍ സ്വാദിഖ് അജ്മാന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.