ദുബൈ: അക്ഷരം സാംസ്കാരിക വേദിയുടെ പരിസ്ഥിതി ദിനാചരണവും ഇഫ്താർ സംഗമവും അജ്മാനിൽ നടന്നു. മഹേഷ് പൗലോസ് അധ്യക്ഷത വഹിച്ചു. ചടങ്ങ് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാദിഖ് കാവിൽ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ഷംസുദ്ദീൻ മൂസയെ ചടങ്ങിൽ ആദരിച്ചു. സാദിഖ് കാവിലിെൻറ പരിസ്ഥിതി നോവൽ ‘ഖുഷി’ രാകേഷ് വെങ്കിലാട്ട് സദസിന്പരിചയപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് മുരളി മംഗലത്ത് സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സലീം അയ്യനത്ത് അവാർഡ് വിതരണം ചെയ്തു. ടി.എ. സനീഷ് സ്വാഗതവും ജിബൻ ഗബ്രിയേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.