അബൂദബി: കെ.എസ്.സി എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ ശക്തി തിയറ്റേഴ്സ് അബൂദബിയുടെ ‘ചിരി’ വിശ്വ വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ളിന്‍െറ ജീവിതകഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്തു.
പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജിനോ ജോസഫാണ് നാടകത്തിന്‍്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ലളിതവും സുന്ദരവുമായ അവതരണ രീതിയായിരുന്നു നാടകത്തില്‍ അവലംബിച്ചത്.
ചാര്‍ളി ചാപ്ളിന്‍െറ സംഭവ ബഹുലമായ ജീവിതം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന നാടകത്തിലൂടെ തനിമയോടെ അവതരിപ്പിക്കാന്‍ സാധിച്ചു. ഒട്ടേറെ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയ പ്രകാശന്‍ തച്ചങ്ങാടാണ് ചാര്‍ളി ചാപ്ളിനെ അവതരിപ്പിച്ചത്. അമ്പതോളം കലാകാരന്മാര്‍ അരങ്ങിലും അണിയറയിലും നാടകത്തിനായി പ്രവര്‍ത്തിച്ചു. ബിന്നി ടോം, നന്ദന മണികണ്ഠന്‍, ജിനി സുജില്‍, സുകുമാരന്‍, ലെയിന മുഹമ്മദ്, ഐറിസ് മണികണ്ഠന്‍, ബ്രിട്ടോ രാകേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മുഹമ്മദലി കൊടുമുണ്ട, മനോരഞ്ജന്‍, റിംഷാദ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീതം നാടകത്തിന്‍െറ മികവ് വര്‍ധിപ്പിച്ചു. രാജീവ് പെരുംകുഴി പ്രകാശവിതാനവും അശോകന്‍, മധു പരവൂര്‍, വിനീഷ്, സുകുമാരന്‍ എന്നിവര്‍ രംഗസജ്ജീകരണവും പവിത്രന്‍ ക്ളിന്‍റ്ചമയവും നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.