ആശങ്കകളെ ആട്ടിപ്പായിക്കാം; ആത്മവിശ്വാസ മന്ത്രങ്ങളുമായി ഗിരീഷ് ഗോപാല്‍

ദുബൈ:  പാഠപുസ്തകം മുഴുവന്‍ പഠിച്ചു ചെന്നിട്ടും,അറിയുന്ന ചോദ്യങ്ങള്‍ മാത്രം വന്നിട്ടും പരീക്ഷാ ഹാളിലത്തെിയപ്പോള്‍ എഴുതാന്‍ പറ്റിയില്ളെന്ന് സങ്കടം പറയാറില്ളേ മക്കള്‍?. 70 ശതമാനം വിദ്യാര്‍ഥികളും നേരിടുന്നതാണ് ഈ പ്രശ്നം. അതിശയപ്പെടുത്തുന്ന പ്രതിഭയുടെ തിളക്കവുമായി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അവ പൂര്‍ണ അര്‍ഥത്തില്‍ പ്രകാശിപ്പിക്കാന്‍ കഴിയാതെ പോകുന്നത്  മനസില്‍ സങ്കടങ്ങളുടെയും ആശങ്കയുടെയും മറകളുയരുന്നതു കൊണ്ടാണ്. അവ നീക്കി സന്തോഷവും ആത്മവിശ്വാസവും പകര്‍ന്നാല്‍ ലോകത്തിന്‍െറ നെറുകയില്‍ വിജയക്കൊടി പാറിക്കുന്ന മിടുക്കികളും മിടുക്കന്‍മാരുമാകും ഓരോ കുട്ടിയും. 
മനസിന്‍െറ അടിത്തട്ടിലെ ക്രിയാശേഷിയും സര്‍ഗാത്മകതയും കണ്ടത്തെി ചിറകു നല്‍കുകയാണ് പ്രധാനം. അതില്‍ വിദഗ്ധനായ  ബംഗളുരുവിലെ ജെനസിസ് വണ്‍ ഡികോഡ് ഡെര്‍മറ്റോഗ്ളിഫിക് (ഗോഡ്സ്)മേധാവി  ഗിരീഷ് ഗോപാല്‍ യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ക്ക് ആശങ്കകളില്ലാതെ പരീക്ഷയെഴുതാനും ആത്മവിശ്വാസത്തോടെ പുതിയ വിദ്യാഭ്യാസ മേഖലകളിലേക്ക് ചുവടുവെക്കാനും പരിശീലനം നല്‍കുന്നതിന്  ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന എജുകഫേയിലത്തെും. ഫെബ്രുവരി മൂന്ന്, നാല് തിയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കുളിലാണ് എജുകഫെയുടെ രണ്ടാം പതിപ്പ് നടക്കുക. 
 ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, വിപ്രോ, ടൈറ്റാന്‍, ഡി.എല്‍.എഫ്, എ.ഒ.എല്‍, മോണ്ട്ബ്ളാങ്ക് തുടങ്ങിയ വന്‍കിട കമ്പനികളുടെ ഉദ്യോഗസ്ഥര്‍ക്കും ഐ.ഐ.ടി മുംബൈ,എഡിഫൈ സ്കൂള്‍, ഗിഥം സര്‍വകലാശാല, ബി.ജി.എസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ബിഷപ്പ് കോട്ടണ്‍ സ്കൂള്‍ തുടങ്ങിയ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികള്‍ക്കും വ്യക്തിത്വ വികസന പരിശീലനം നല്‍കുന്ന ഈ രംഗത്തെ പ്രമുഖനാണ് ഗിരീഷ് ഗോപാല്‍. ഓരോ വ്യക്തിക്കും ജന്മനായുള്ള ബുദ്ധിയും ആര്‍ജിത ബുദ്ധിയുമുണ്ടെന്ന് ഗിരീഷ് ഗോപാല്‍ പറയുന്നു. 
എല്ലാവരും വ്യത്യസ്തരാണ്. കുട്ടികളുടെ പഠനരീതിയും വ്യത്യസ്തമാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് മാര്‍ഗനിര്‍ദേശം നല്‍കിയാല്‍ ആരെയും വിജയികളാക്കാം. അതിനുള്ള വഴികളാണ് രണ്ടു മണിക്കൂര്‍ പരിപാടിയില്‍ താന്‍ അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.   ഗിരീഷ് ഗോപാല്‍, പ്രിയ കുമാര്‍ തുടങ്ങിയ പ്രഗല്‍ഭ പ്രചോദക പ്രഭാഷകര്‍ക്കു പുറമെ നിരവധി കരിയര്‍ കണ്‍സള്‍ട്ടന്‍റുമാരും കൗണ്‍സലര്‍മാരും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ എജുകഫേയിലുണ്ടാവും.  ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും വിദഗ്ധരും എത്തുന്ന മേളയില്‍ 10,11,12 ക്ളാസ് വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഒപ്പം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം.പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക്  കേരള മെഡിക്കല്‍,എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃക പരീക്ഷയും മേളയില്‍ നടക്കും. എജു കഫേയില്‍ പ്രവേശനത്തിനുള്ള സൗജന്യ രജിസ്ട്രേഷന്‍ തുടരുകയാണ്. www.madhyamam.com/educafe മുഖേനയാണ് പേരു ചേര്‍ക്കേണ്ടത്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

Tags:    
News Summary - uae edu cafe gulfmadhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.