Posted On
date_range Updated On
date_range 11കാരെൻറ മൃതദേഹം കെട്ടിടത്തിന് മുകളിൽ; മരണത്തിൽ ദുരൂഹത
അബൂദബി: പള്ളിയിലേക്ക് പോയ 11കാരെൻറ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കെട്ടിടത്തിന് മുകളിൽ കണ്ടെത്തി. പാകിസ്താൻകാരനായ ഡോ. മാജിദ് ജാൻജുവയുടെ മകൻ അസാൻ മാജിദ് ജാൻജുവയുടെ മൃതദേഹമാണ് ലഭിച്ചത്. റമദാൻ നോെമ്പടുത്തിരുന്ന ബാലനെ ചൊവ്വാഴ്ച വൈകിട്ട് പള്ളിയിൽ പോയ ശേഷം കാണാനില്ലായിരുന്നു. ബുധനാഴ്ചയാണ് മൃതദേഹം കെട്ടിടത്തിന് മുകളിൽനിന്ന് ലഭിച്ചത്.
സമീപത്ത് താമസിക്കുന്നവർ ബാലൻ പള്ളിയിൽനിന്ന് മടങ്ങുന്നത് കണ്ടിരുന്നതായി പറയുന്നു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയില്ല. എ.സി നന്നാക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ ടെക്നീഷ്യന്മാരാണ് ബുധനാഴ്ച രാവിലെ പത്തോടെ മൃതദേഹം കണ്ടെത്തിയത്.
പാതി നഗ്നമായ നിലയിലായിരുന്നു മൃതദേഹം. ബാലൻ പള്ളിയിലേക്ക് കൊണ്ടുപോയ ഖുർആൻ മൃതദേഹത്തിന് സമീപം കിടന്നിരുന്നു. അബൂദബി പൊലീസ് കേസ് അന്വേഷിക്കുന്നതായി മരിച്ച ബാലെൻറ കുടുംബം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.