വണ്ടിയോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച 40,000 പേർ കുടുങ്ങി

അബൂദബി: വാഹനമോടിക്കുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ച39,334 പേർക്ക്​ അബൂദബി പൊലീസ്​ പോയവർഷം പിഴ ചുമത്തി. തലസ്​ഥാന നഗരിയി​ലെ  വാഹനാപകടങ്ങളിൽ പത്തു ശതമാനത്തിനും വഴിവെച്ചത്​ മൊബൈൽ ഫോൺ ദുരുപയോഗമാണെന്ന്​ കണ്ടെത്തിയ സാഹചര്യത്തിലാണ്​ നടപടികൾ കർശനമാക്കിയത്​. 
പല യാത്രക്കാരിലും ​പ്രത്യേകിച്ച്​ യുവജനങ്ങൾക്കിടയിൽ വാഹനമോടിക്കു​േമ്പാൾ മൊബൈൽ ഫോണുപയോഗിക്കുന്നത്​ കടുത്ത ദുശ്ശീലമായി മാറിയിരിക്കുന്നതായി ഗതാഗത നിയമ ലംഘന പരി​േശാധനാ വിഭാഗം മേധാവി മേജർ സുഹൈൽ ഫറാജ്​ അൽ ഖുബൈസി ചൂണ്ടിക്കാട്ടി. ഫോൺ ചെയ്യലും സന്ദേശങ്ങളയക്കലും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുമെന്നും മരണകാരണമായ അപകടങ്ങളിലേക്ക്​ നയിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. വണ്ടിയോടിക്കുന്നതിനിടെ വീഡിയോ പകർത്തുന്ന ശീലം പോലും പലർക്കുമുണ്ട്​. അവർ സ്വയം അപകടത്തിൽ ചാടുന്നതിനൊപ്പം മറ്റു വാഹനയാത്രികരെയും കാൽനടക്കാരെയും അപകടത്തിൽ പെടുത്തുകയാണ്​. 
വാഹനാപകട നിരക്ക്​ പരമാവധി കുറച്ചു കൊണ്ടുവരാൻ പൊലീസും അധികൃതരും ബഹുമുഖ പദ്ധതികളും ബോധവത്​കരണങ്ങളും നടത്തി വരുന്നതിനിടെയാണ്​ അവയെ അട്ടിമറിക്കുന്ന ഇൗ ശീലം പലരും തുടരുന്നത്​. വിവിധ ജംങ്​ഷനുകളിലെ കാമറകളിൽ പകർത്തപ്പെടുകയോ പ​േ​​​​ട്രാളിംഗ്​ പൊലീസുകാർ കണ്ടെത്തി റിപ്പോർട്ട്​ ചെയ്യുകയോ ചെയ്​ത സംഭവങ്ങളിലാണ്​ നടപടി സ്വീകരിച്ചത്​. 
വാഹനമോടിക്കവെ ഫോൺ വിളിച്ചാൽ 200 ദിർഹം പിഴയും ലൈസൻസിൽ നാല്​ ബ്ലാക്​പോയിൻറുകളുമാണ്​ ആദ്യ ശിക്ഷ. 

News Summary - uae crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.