ദുബൈ: യു.എ.ഇയിൽ 31 ഇന്ത്യക്കാർ ഉൾപ്പെടെ 53 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ് ബാധി തരുടെ എണ്ണം 664 ആയി. ഇതിൽ നൂറോളം പേരും ഇന്ത്യക്കാരാണ്.
ഇതിന് പുറമെ കോവിഡ് ചികിത്സയിലിരുന്ന ഏഷ്യയിൽ നിന്നുള്ള 67 വയസുകാരെൻറ മരണവും സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രലായം അറിയിച്ചു.
ഹൃദയ സംബന്ധിയായ രോഗങ്ങളും രക്ത സമ്മർദവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ ആറ് പേരാണ് യു.എ.ഇയിൽ മരിച്ചത്. രോഗ പ്രതിരോധ നിർദേശങ്ങൾ പാലിക്കാത്ത ചിലർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
രോഗം ബാധിച്ചവരുടെ രാജ്യങ്ങളും എണ്ണവും: ഇന്ത്യ (31), യു.എ.ഇ (നാല്), യു.കെ (മൂന്ന്), ഇൗജിപ്ത്, നേപ്പാൾ (രണ്ട്), അൽജീരിയ, ലെബനൻ, പാകിസ്താൻ, ഇറാൻ, കുവൈത്ത്, സ്വിറ്റ്സർലൻഡ്, ടർക്കി, ഫിലിപ്പൈൻസ്, ഇറ്റലി, ഫ്രാൻസ്, അമേരിക്ക (ഒന്ന്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.