യു.എ.ഇ മുഴുവൻ വിമാന സർവിസുകളും നിർത്തുന്നു

ദുബൈ: 48 മണിക്കൂറിനകം രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്രാവിമാനങ്ങൾ രണ്ടാഴ്ച നിലക്കും. വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിനും ചരക്കുഗതാഗതത്തിനും മാത്രമാണ് ഉപയോഗിക്കുക.

യു.എ.ഇയിലെ വിമാനത്താവളങ്ങൾ വഴിയുള്ള മുഴുവൻ യാത്രാവിമാന സർവിസുകളും നിർത്തിവെക്കും. 48 മണിക്കൂറിനകം കാർഗോ വിമാനങ്ങളും, രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂർണമായും സർവിസ് നിർത്തും. രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങൾ നിർത്തിവെക്കുന്നത്.

യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിർത്തും. വിമാനത്താവളങ്ങളിൽ ട്രാൻസിറ്റും ഉണ്ടാവില്ല. കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Tags:    
News Summary - uae to cancel all flight service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.