അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സാന്ത്വനമായി യു.എ.ഇയുടെ കാരുണ്യം

ഷാര്‍ജ: ലോകത്തിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളിലും ദുരിതം അനുഭവിക്കുന്ന സമൂഹങ്ങളിലും സാന്ത്വനം പകരുകയാണ് യു.എ.ഇയിലെ വിവിധ ചാരിറ്റി സംഘടനകള്‍. ലോകത്തിലെ തന്നെ അഭയാര്‍ഥി ക്യാമ്പുകളില്‍ വലുതായ ജോര്‍ദാനിലെ സത്താരി ക്യാമ്പില്‍ വലിയ തോതിലുള്ള ജനസേവന-കാരുണ്യ പ്രവര്‍ത്തനമാണ് അതിന്‍െറ തുടക്കം മുതല്‍ യു.എ.ഇ നടത്തി വരുന്നത്. ആരോഗ്യം, ആഹാരം, പഠനം, കൗണ്‍സിലിങ് തുടങ്ങിയ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് യു.എ.ഇയാണ്. 

ഒരു ലക്ഷത്തോളം അഭയാര്‍ഥികളാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. യുദ്ധക്കെടുതികളെ തുടര്‍ന്ന് സിറിയയില്‍ നിന്ന് പലായനം ചെയ്ത മറ്റ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും തണലാകുന്നത് യു.എ.ഇ തന്നെ. സോമാലിയയിലെ പട്ടിണി പാവങ്ങള്‍ക്കായി വന്‍ പദ്ധതിയാണ് പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്​യാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നടപ്പ് വര്‍ഷത്തെ ദാനവര്‍ഷമായി ഉയര്‍ത്തി ജനസേവന പ്രവര്‍ത്തനം നടത്തുന്ന ഏക രാജ്യവുമാണ് യു.എ.ഇ. വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം, പള്ളിക്കൂടം, പഠനോപകരണങ്ങള്‍ തുടങ്ങി ജനങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിയാണ് കഷ്ടത അനുഭവിക്കുന്ന സമൂഹങ്ങള്‍ക്കിടയിലേക്ക് യു.എ.ഇ ഇറങ്ങി ചെല്ലുന്നത്. ആയിര കണക്കിന് സന്നദ്ധ പ്രവര്‍ത്തകരെയാണ് ലോകത്തിലെ വിവിധ കോണുകളില്‍ ഇതിനായി നിയമിച്ചിരിക്കുന്നത്.പുണ്യ റമദാനായതോടെ മറ്റിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. യു.എ.ഇ തോട്ടങ്ങളില്‍ വിളഞ്ഞ ഈത്തപ്പഴങ്ങളും ഭക്ഷണ പദാര്‍ഥങ്ങളുമായി നിരവധി കപ്പലുകളാണ്  വിവിധ രാജ്യങ്ങളിലേക്ക് പോകുന്നത്. 

News Summary - uae camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.