അബൂദബി: ഇന്ത്യൻ വ്യവസായ കോൺഫെഡറേഷൻ പ്രസിഡൻറും അേപാളോ ഹോസ്പിറ്റൽസ് വൈസ് െചയർ പേഴ്സനുമായ ശോഭന കാമിനേനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘത്തിന് അബൂദബി ചേംബർ സ്വീകരണം നലകി. അബൂദബിയിൽ ചേംബർ ആസ്ഥാനത്തായിരുന്നു സ്വീകരണം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിനും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ യു.എ.ഇ സന്ദർശനത്തിനും ശേഷം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക^വ്യാപാര ബന്ധം ശക്തിപ്പെട്ടതായി സ്വീകരണ യോഗത്തിൽ ഇബ്രാഹിം മഹ്മൂദ് ആൽ മഹ്മൂദ് അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ മറ്റൊരു നാഴികക്കല്ലായിരിക്കും ഉന്നതതല പ്രതിനിധി സംഘത്തിെൻറ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിനിധി സംഘത്തിെൻറ സന്ദർശനം വ്യാപാരം സംബന്ധിച്ച പ്രധാനപ്പെട്ട കാൽവെപ്പാണെന്നും ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാകുന്ന വിധം കൂടുതൽ നിക്ഷേപാവസരങ്ങൾ തുറക്കുമെന്നും യു.എ.ഇയിെല ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു. ശോഭന കാമിനേനി, അബൂദബി ചേംബർ ബോർഡ് അംഗംഎം.എ. യൂസഫലി തുടങ്ങിവരും സംസാരിച്ചു.
മന്ത്രി ശൈഖ് നഹ്യാനുമായി ചർച്ച നടത്തി
അബൂദബി: ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘത്തെ നയിക്കുന്ന ശോഭന കാമിനേനി സാംസ്കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനെ സന്ദർശിച്ച് ചർച്ച നടത്തി. ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, അബൂദബി ചേംബർ ഒാഫ് കോമേഴ്സ് ബോർഡ് അംഗങ്ങൾ, 40 കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവരും സംബന്ധിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ വ്യാപാര മേഖലകൾ ആരംഭിക്കാനും വ്യാപാര ബന്ധം ശക്തിപ്പെടുത്താനും ഇൗ സന്ദർശനം കാരണമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.