ഗ്രാൻഡ്​ മോസ്​കിൽനിന്ന്​ വഹത്​ അൽ കറാമ സ്​മാരകത്തിലേക്ക്​ സൗജന്യ ബസ്​ സർവീസ്​

അബൂദബി: തലസ്ഥാന നഗരിയിലെ രണ്ട് പ്രധാന കേന്ദ്രങ്ങളായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെയും വഹത് അൽ കറാമ രക്തസാക്ഷി സ്മാരകത്തെയും ബന്ധിപ്പിച്ച് സൗജന്യ ബസ് സർവീസ് ആരംഭിച്ചു. ദിവസേനയുള്ള ഇൗ സർവിസ് ചൊവ്വാഴ്ചയാണ് തുടങ്ങിയത്. രാവിലെ പത്ത് മുതൽ രാത്രി 7.15 വരെ 30 മിനിറ്റ് ഇടവിട്ട് ബസ് ഒാടുമെന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സ​െൻറർ അറിയിച്ചു.  
ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനും വഹത് അൽ കറാമ രക്തസാക്ഷി സ്മാരകത്തിനും ഇടയിൽ പ്രത്യേക പാർക്കിങ് ഇടങ്ങളും സ​െൻറർ പ്രഖ്യാപിച്ചിട്ടുണ്ട്. 
രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ സൈനികർക്കും അവരുടെ കുടുംബത്തിനുമുള്ള ആദരവായി 2016 നവംബറിലാണ് വഹത് അൽ കറാമ രക്തസാക്ഷി സ്മാരകം സ്ഥാപിച്ചത്. 
 

Tags:    
News Summary - uae bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.