Posted On
date_range Updated On
date_range യു.എ.ഇ മധ്യസ്ഥത; റഷ്യ-യുക്രെയ്ന് 200 തടവുകാരെ മോചിപ്പിക്കും
അബൂദബി: യു.എ.ഇയുടെ മധ്യസ്ഥതയില് റഷ്യയും യുക്രെയ്നും 200 തടവുകാരെ മോചിപ്പിക്കും. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്ഷം ഇത് മൂന്നാം തവണയാണ് യു.എ.ഇ മധ്യസ്ഥതയിൽ തടവുകാരെ മോചിപ്പിക്കുന്നതിന് ചര്ച്ച നടക്കുന്നത്.
യു.എ.ഇ മധ്യസ്ഥതക്കുള്ള സഹകരണത്തിന് ഇരുരാജ്യങ്ങളുടെയും സര്ക്കാറുകളോട് മന്ത്രാലയം നന്ദി അറിയിച്ചു. 2022ഡിസംബറിലായിരുന്നു ആദ്യ മധ്യസ്ഥ ചര്ച്ച. പിന്നീട് കഴിഞ്ഞ ജനുവരിയിലും യു.എ.ഇയുടെ മധ്യസ്ഥതയില് ബന്ദികളെ കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.