Posted On
date_range Updated On
date_range കാന്തഹാര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ യു.എ.ഇ അംബാസഡര്‍ മരിച്ചു
ദുബൈ: അഫ്ഗാനിസ്ഥാനിലെ കാന്തഹാറില്‍ കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ല്ലാ അല്‍ കാബി നിര്യാതനായി. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മാനുഷികതയുടെ മാര്‍ഗത്തില്‍ രാജ്യത്തിന്‍െറ ധീര പുത്രന്‍ അല്‍കാബി ജീവന്‍ വെടിഞ്ഞുവെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ എത്തിയ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്ഫോടനത്തില്‍ തത്സമയം രക്തസാക്ഷികളായിരുന്നു. പരിക്കേറ്റ അല്‍കാബിയെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെത്തിച്ച് ചികിത്സ നടത്തിവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.