യു.എ.ഇയുടെ പുതിയ തീവ്രവാദ പട്ടികയിൽ ഇന്ത്യക്കാരനടക്കം 38 പേർ

ദുബൈ: ഇന്ത്യക്കാരനടക്കം 38 വ്യക്​തികളെയും 15 സ്​ഥാപനങ്ങളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യു.എ.ഇ മന്ത്രിസഭ. മ​നോജ്​ സബ്ബർവാൾ ഓം പ്രകാശ്​ എന്നയാളാണ്​ പട്ടികയിലുള്ള ഇന്ത്യക്കാരൻ. തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ച വ്യക്​തികളും സ്​ഥാപനങ്ങളുമാണ്​ പട്ടികയിൽ ഉൾപ്പെട്ടത്.

യു.എ.ഇ പൗരന്മായ മൂന്നുപേർ, ലബനൻ-2, യമൻ-8, ഇറാഖ്​-2, സിറിയ-3, ഇറാൻ-5, നൈജീരിയ-6, ബ്രിട്ടൻ, സെൻറ്​ കിറ്റ്​സ്​ ആൻഡ്​ നവിസ്​-2, റഷ്യ, ഇന്ത്യ, ജോർഡൻ, അഫ്​ഗാനിസ്​താൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഒരോ വ്യക്​തികൾ എന്നിവരാണ്​ പട്ടികയിലുള്ളത്​. റേയ്​ ട്രേസിങ്​ ട്രേഡിങ്​ കോ എൽ.എൽ.സി, എച്ച്​.എഫ്​.ഇസെഡ്​, എ അർസൂ ഇൻറർ നാഷണൽ, ഹനാൻ ഷിപ്പിങ്​ എൽ.എൽ.സി എന്നിങ്ങനെ 15 സ്​ഥാപനങ്ങളെയുമാണ്​ പട്ടികയിൽ ഉൾ​പ്പെടുത്തിയത്​.

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന നെറ്റ്‌വർക്കുകളെ ഇല്ലാതാക്കുന്നതിനുള്ള യു.എ.ഇയുടെ നിലപാട്​ അനുസരിച്ചാണ്​ നടപടിയെന്ന്​ മന്ത്രിസഭ പ്രമേയത്തിൽ വ്യക്​തക്കി. ഈ വ്യക്തികളോടും സ്​ഥാപനങ്ങ​ളോടും ബന്ധപ്പെട്ടവരെ നിരീക്ഷിക്കാനും ക​ണ്ടെത്താനും 24 മണിക്കൂറിനകം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - UAE adds 38 individuals, 15 entities on its terror list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.