പട്ടിണിക്കും കൊടുങ്കാറ്റിനുമിടയില്‍ ആടിയുലഞ്ഞ്....

അജ്മാന്‍: 40 ദിവസത്തോളമായി ഈ തൊഴിലാളികള്‍ കപ്പലില്‍ കഴിയുന്നെന്ന് രക്ഷപ്പെട്ട മലയാളി സനല്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞതോടെ ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നു.  ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് കപ്പലിലെ ഡീസല്‍ മറ്റൊരു കപ്പലിന് വിറ്റ് പകരം ഭക്ഷണ സാധനങ്ങള്‍ വാങ്ങിച്ചാണ് വിശപ്പടക്കിയത്. വിവരം കമ്പനി ഉടമയെ   അറിയിച്ചെങ്കിലും ഒരു മാസത്തിനു ശേഷമാണ് മറ്റൊരു ചെറു ബോട്ടില്‍ ഉടമ ഭക്ഷണം എത്തിച്ചു നല്‍കിയതെന്ന് രക്ഷപ്പെട്ടവരിലെ തമിഴ്നാട്  കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ഗോഡ്വിന്‍ പറഞ്ഞു .
 ഏജന്‍റിനു 2.40 ലക്ഷം രൂപ  നല്‍കിയാണത്രെ സനല്‍കുമാര്‍ കപ്പലിലെ ജോലി തരപ്പെടുത്തിയത്. കപ്പലിലെ ജീവനക്കാര്‍ക്ക് ആറുമാസം മുതല്‍ ശമ്പളം ലഭിക്കാത്തവരായി ഉണ്ടെന്നു പറയുന്നു.സിറിയക്കാരന്‍െറയും ലബനനിയുടെയും ഉടമസ്ഥതയിലാണ് ഈ കപ്പല്‍. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിനെ തുടര്‍ന്ന് അഞ്ചോളം കപ്പലുകള്‍ അപകടത്തില്‍ പെട്ടതായാണ് വിവരം.  നാലു ദിവസത്തിലെരെയായി ഹംരിയ പൊലീസ് സ്റ്റേഷനില്‍ കഴിയുന്ന തങ്ങളെ ഇതുവരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധൃകൃതര്‍  തിരിഞ്ഞു നോക്കിയിട്ടില്ളെന്ന് രക്ഷപ്പെട്ട ജീവനക്കാരെ പരിതപിക്കുന്നു. മുഴുവന്‍ രേഖകളും നഷ്ടപ്പെട്ട ഇവരെ  സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരി , അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസഡന്‍റ് അഹമ്മദ് ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍  ഒൗട്ട് പാസുണ്ടാക്കി നാട്ടിലത്തെിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

News Summary - uae accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.