ടയർ പൊട്ടിത്തെറിച്ച്​ മഞ്ചേരി സ്വദേശി മരിച്ചു

റിയാദ്​: ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ​ മഞ്ചേരി സ്വദേശി മരിച്ചു. അൽ കസബിൽ 30 വർഷമായി  ശഖ്‌റയിൽ പഞ്ചർ കടയിൽ  ജോലി ചെയ്ത് വരികയായിരുന്ന മഞ്ചേരി കുട്ടിപ്പാറ സ്വദേശി കരീം (56)  ആണ്​ മരിച്ചത്​. ജോലിക്കിടെയായിരുന്നു  അപകടം.  പരിക്കേറ്റ്​  റിയാദിലെ ആശുപത്രിയിൽചികിത്സയിലായിരുന്നു. ഭാര്യ: ആമിന മക്കൾ: റോസിന, റഷീദ്, റാബിൻ. മരുമക്കൾ: വി.പി അബ്​ദുൽ മജീദ് (ബുറൈദ) മൃതദേഹം ശഖ്‌റയിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - tyre-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.