ര​ണ്ടു ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം ഇ​ന്ന്

അ​ബൂ​ദ​ബി: പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ ര​ണ്ടു ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ​പ്ര​ദ​ർ​ശ​നം ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ൽ ന​ട​ക്കും.

സ്വാ​തി ക്രി​യേ​ഷ​ൻ​സി​ന്റെ ബാ​ന​റി​ൽ വി​ദ്യ നി​ഷെ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘അ​നാ​മി​ക’, റെ​ഡ് എ​ക്സ് ഇ​വ​ന്റ​സി​ന്റെ ബാ​ന​റി​ൽ ഫി​റോ​സ് എം.​കെ. സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘പി​ങ്ക്’ എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഇ​രു​ചി​ത്ര​ങ്ങ​ളി​ലും സാ​ന്ദ്ര നി​ഷെ​ൻ റോ​യി​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. മ​റ്റു വേ​ഷ​ങ്ങ​ളി​ലെ​ല്ലാം പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​രാ​ണ് അ​ണി​നി​ര​ന്ന​ത്. സ്ത്രീ ​കേ​ന്ദ്രീ​കൃ​ത ക​ഥ​യാ​ണ് ഇ​രു ചി​ത്ര​ങ്ങ​ളി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സൈ​ദു കെ.​വി.​എ​സാ​ണ് പി​ങ്കി​ന്റെ നി​ർ​മാ​താ​വ്. നി​ഷെ​ൻ റോ​യി​യാ​ണ് അ​നാ​മി​ക​യു​ടെ നി​ർ​മാ​താ​വ്. ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ ആ​ദ്യ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Two short films premiere on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.