ടയർ പൊട്ടിത്തെറിച്ച്​ മലയാളി ഉൾപെടെ രണ്ട്​ പേർ മരിച്ചു 

റാസൽഖൈമ: ജോലിക്കിടെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ്​ ഉൾപെടെ രണ്ട്​ പേർ മരിച്ചു. കൊല്ലം ഇരവിചിറ വെസ്​റ്റ്​ കുറ്റിയിൽ വീട്ടിൽ നിസാർ ഹമീദ്​ കുട്ടിയും (48) ബംഗ്ലാദേശ്​ സ്വദേശിയുമാണ്​​​ മരിച്ചത്​. 

റാസൽഖൈമയിലെ ജസീറയിൽ റാക്​ ഫിക്​സ്​ എന്ന സ്ഥാപനത്തിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്​ച വൈകുന്നേരമാണ്​ സംഭവം. സഹപ്രവർത്തകനായ ബംഗ്ലാദേശ്​ സ്വദേശി ട്രക്കി​​​െൻറ ടയർ ശരിയാക്കുന്നതിനിടെയാണ്​ പൊട്ടിത്തെറിച്ചത്​. 

ബംഗ്ലാദേശ്​ സ്വദേശി സംഭവസ്​ഥലത്തും നിസാർ ഹമീദ്​ കുട്ടി​ ആശുപത്രിയിലുമാണ്​ മരിച്ചത്​. പത്ത്​ വർഷമായി ഇവിടെയുള്ള നിസാർ​ അടുത്ത മാസം വിസ കാൻസൽ ചെയ്​ത്​ നാട്ടിൽ പോകാനിരിക്കെയാണ്​ മരണം. ​നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ കേരള സമാജം പ്രസിഡൻറ്​ നാസർ അൽമഹ അറിയിച്ചു. ഭാര്യ: ഷീജ. പിതാവ്​: ഹമീദ്​ കുട്ടി. മാതാവ്​: ഖദീജ ബീവി.

Tags:    
News Summary - Two people were killed in tire exploded -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.