തിരുവനന്തപുരം സ്വദേശി അജ്മാനില്‍ നിര്യാതനായി

അജ്മാന്‍: തിരുവനന്തപുരം സ്വദേശി അജ്മാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കടക്കവുര്‍ തെക്കുംഭാഗം സ്വദേശി രമേശന്‍ സൈദത്ത്(53) ആണ് മരിച്ചത്. അജ്മാന്‍ റൗദയിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അജ്മാന്‍ ഫ്രീസോണിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അച്യുതന്‍ രമേശന്‍. മാതാവ്: ലത. അജ്മാനില്‍ ജോലി ചെയ്യുന്ന നിഷിയാണ് ഭാര്യ. ഒരു മകനുണ്ട്.

അഷ്‌റഫ്‌ താമരശ്ശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

News Summary - Trivandrum native Rameshan Saidath died in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.