Posted On
date_range Updated On
date_range ജീവനക്കാർക്ക് ആഭ്യന്തര മന്ത്രാലയം പരിശീലനം നൽകി
റാസൽഖൈമ: ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റാക് ആഭ്യന്തര മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പ്രത്യേക പരിശീലന ക്ലാസ് നടത്തി.
ട്രാഫിക് ആൻറ് പേട്രാൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അൽ നഖ്ബിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പൊതുജനങ്ങളുമായി ഈഷ്മളമായ ബന്ധം പുലർത്തി അവരുടെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കുക, ലോക നിലവാരത്തിലുള്ള സേവന പ്രവൃത്തികളിലൂടെ രാജ്യത്തിെൻറ യശ്ശസ് ഉയർത്തുക എന്നിവയിലാണ് പരിശീലന പരിപാടിയുടെ ഉൗന്നലെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.