ദുബൈ: ഗതാഗത നിയമ ലംഘനത്തിനുള്ള പിഴകൾ അടക്കുവാൻ മെട്രോ, പെട്രോൾ സ്റ്റേഷനുകളിലും സൗകര്യം. ദുബൈ പൊലീസും വാൾസ്ട്രീറ്റ് എക്സ്ചേഞ്ചും തമ്മിലെ ധാരണ പ്രകാരമാണ് എമിറേറ്റിലെ 200 ലേറെ കേന്ദ്രങ്ങളിൽ ഇൗ സൗകര്യമൊരുങ്ങിയത്. എമിറേറ്റ്സ് നാഷനൽ ഒായിൽ കമ്പനി (ഇനോക്) യുടെ 115 പെട്രോൾ-സർവീസ് സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകളിലും പുറത്തുമുള്ള 95 സൂം സ്റ്റോറുകൾ എന്നിവിടങ്ങളിൽ പണമടക്കാം. ഗുരുതരമല്ലാത്ത വാഹനാപകടങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ടും ഇനോക് സ്റ്റേഷനുകളിൽ നിന്ന് ലഭിക്കും.
ട്രിപ്പളി സ്ട്രീറ്റിലെ അൽ വസൻ, മുഹമ്മദ് ബിൻ സായിദ് റോഡിലെ അൽ യമാമ സ്റ്റേഷൻ, മുഹമ്മദ് ബിൻ സായിദ് റോഡിലെ ബൈപ്പാസ് റോഡ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇൗ സൗകര്യം. ദുബൈ പൊലീസിെൻറ ലോഗോ പതിച്ച മഞ്ഞ വസ്ത്രം ധരിച്ച ഇേനാക് ജീവനക്കാർ ഇതു സംബന്ധിച്ച നടപടികൾ നിർവഹിച്ചു നൽകും. പൊലീസ് സ്റ്റേഷനുകളിൽ നീണ്ട ക്യൂവിൽ കാത്തു നിന്ന് പണമടക്കുന്നതിനു പകരം ഏറ്റവും എളുപ്പത്തിൽ വീടിനടുത്തുള്ള കേന്ദ്രങ്ങളിൽ എത്തി പണമടവ് നിർവഹിക്കാൻ ഇൗ സൗകര്യം സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.