ഹോട്ടലിലെ ഗ്രേഡിംങ്

ഹോട്ടലുകളുടെ നിലവാരം അനുസരിച്ച്​ ദുബൈ മുനിസിപ്പാലിറ്റി ഗ്രേഡിങ്​ നിശ്​ചയിച്ചിട്ടുണ്ട്​. അധികൃതർ നിർദേശിക്കുന്ന നിയമം പാലിക്കുന്നതിനനുസരിച്ചാണ്​ ഗ്രേഡിങ്​ നൽകുന്നത്​.

എ, ബി, സി, ഡി, എഫ്​ എന്നിങ്ങനെ അഞ്ച്​ തരത്തിലാണ്​ ഗ്രേഡിങ്​ നിശ്​ചയിച്ചിരിക്കുന്നത്​. ചെറുതും വലുതുമായ എല്ലാ ഭക്ഷണശാലകളിലും ദുബൈ മുനിസിപ്പാലിറ്റി ഫുഡ്​ സേഫ്​റ്റി വിഭാഗം​ ഇൻസ്​പെക്​ടർമാർ നിശ്​ചിത കാലയളിൽ സന്ദർശിച്ചാണ്​​ ഗ്രേഡ്​ നൽകുന്നത്​. സ്​ഥാപനങ്ങളുടെ ശുചിത്വം, ഭക്ഷ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കൽ എന്നി വിലയിരുത്തിയാണ്​ ഗ്രേഡ്​ ഉയർത്തുന്നതും തരംതാഴ്​ത്തുന്നതും.

എ ഗ്രേഡാണ്​ ഏറ്റവും ഉയർന്നത്​. എ, ബി, സി എന്നിവക്ക്​ ഗ്രീൻ കാർഡ്​ നൽകും. പരിശോധന സമയത്ത്​ ചെറിയ പ്രശ്​നങ്ങൾ മാത്രമാണ്​ കണ്ടെത്തുന്നതെങ്കിൽ എ ഗ്രേഡ്​ നൽകും. തുടർച്ചയായി രണ്ട്​ തവണ എ ലഭിച്ചാൽ 'ഗോൾഡൻ എ' വിഭാഗത്തിൽ ഇടംപിടിക്കാം. നിലവാരം അനുസരിച്ച്​ എ, ബി, സി എന്നിവ വിത്യാസപ്പെട്ടിരിക്കും. നിലവാരവും വൃത്തിയും കുറയു​േമ്പാഴും വലിയ പ്രശ്​നങ്ങൾ ശ്രദ്ധയിൽപെടു​േമ്പാഴുമാണ്​ ഡി ഗ്രേഡ്​ നൽകുക. ഇവർ ഒാറഞ്ച്​ കാർഡ്​ കാറ്റഗറിയിലാണ്​ ഉൾപെടുക. രണ്ട്​ തവണ 'ഡി'​ ഗ്രേഡ്​ ലഭിച്ചാൽ ഒരു എഫ്​ ഗ്രേഡിന്​ തുല്യമാണ്​. എഫ്​ ഗ്രേഡ്​ എന്നാൽ റെഡ്​ കാർഡ്​. ​ഇത്​ കിട്ടിയാൽ സ്​ഥാപനം അടച്ചുപൂ​േട്ടണ്ടി വരും. അല്ലെങ്കിൽ ഭീമമായ തുക പിഴ അടക്കേണ്ടി വരും.

ചെറിയ പിഴവുകൾ തുടർച്ചയായി ശ്രദ്ധിക്കാതെ വരു​േമ്പാഴാണ്​ വലിയ പിഴവാകുന്നത്​. പിഴവുകൾ കണ്ടയുടൻ അടച്ചുപൂട്ടാൻ നിർദേശിക്കുന്നവരല്ല ദുബൈ മുനിസിപ്പാലിറ്റിയിലെ ഉദ്യേഗസ്​ഥർ. ആവശ്യമായ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകലാണ്​ ആദ്യ പടി. വീണ്ടും വീണ്ടും നിയമലംഘനം നടത്തു​േമ്പാഴാണ്​ അവർക്ക്​ വടിയെടുക്കേണ്ടി വരുന്നത്​. ഗ്രേഡ്​ ഉയർത്തുന്നതിലൂടെ കൂടുതൽ ഉപഭോക്​താക്കളെ ലഭിക്കുകയും ചെയ്യും.


Tags:    
News Summary - trading in hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.