ദുബൈ: പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഒരുക്കുന്നതിന് മുൻപന്തിയിലുള്ള അൽ ഫുത്തൈം ടൊയോട്ട കാംറി ഹൈബ്രിഡ് ഇലക്്ട്രിക് വാഹനങ്ങൾ യു.എ.ഇ വിപണിയിലെത്തിച്ചു. കാംറി പെട്രോൾ എഞ്ചിനേക്കാൾ 70 ശതമാനം ഉൗർജ ലാഭം സാധ്യമാവുന്നതാണ് ഇൗ വാഹനം. ടൊയോട്ട കാംറി എച്ച്.ഇ.വി വാഹനങ്ങൾ പത്തു വർഷം മുൻപ് ലിമിറ്റഡ് എഡീഷനായി യു.എ.ഇയിൽ എത്തിയിരുന്നു.
കാലാവസ്ഥക്ക് ഇണങ്ങുന്നതെന്ന് ഉറപ്പുവരുത്തി സാമ്പത്തിക, പരിസ്ഥിതി സൗഹൃദമെന്ന് ഉറപ്പുവരുത്തിയാണ് 2012ൽ പുതിയ എഡീഷൻ ഒരുക്കിയത്.പുത്തൻ മോഡൽ വൈദ്യുതി ഉൗർജം ഉപയോഗപ്പെടുത്തി ഇന്ധനങ്ങളോ കാർബർ ബഹിർഗമനമോ ഇല്ലാതെ ഒാടിക്കാം. പെട്രോൾ സ്റ്റേഷനിലേക്ക് പോകേണ്ട ആവശ്യം തന്നെ ഇല്ലെന്നും പറയാം. പെട്രോൾ എഞ്ചിനും രണ്ട് വൈദ്യുതി മോട്ടറുകളും ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് മോഡൽ. ബാറ്ററികൾ തനിയേ ചാർജ് ചെയ്യുന്നവയാണ്.
യു.എ.ഇയിൽ ടാക്സിയായി ഒാടുന്ന കാംറി കാറുകൾ മുഖാന്തിരം ഇതിനകം 6000 ടൺ കാർബൺ ബഹിർഗമനം തടഞ്ഞതായി അൽ ഫുത്തൈം കോർപ്പറേറ്റ് കമ്യൂനികേഷൻ മേധാവി സൂസൻ കാസ്സി പറഞ്ഞു. സുഗമവും പരിസ്ഥിതി സൗഹൃദവുമായ സഞ്ചാരം എന്ന യു.എ.ഇ വിഷൻ 2021 ലക്ഷ്യത്തിലും മികച്ച പങ്കാണ് ടൊയോട്ട വഹിക്കുക.
അത്യാകർഷകവും ആഡംബരപൂർണവുമായ സാേങ്കതിക സൗകര്യവും ഉള്ളകങ്ങളുമാണ് മറ്റൊരു സവിശേഷത.
വൈവിധ്യമാർന്ന എട്ട് പുറം നിറങ്ങൾ, മൂന്നു മനോഹര അകം നിറങ്ങൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിങ്ങനെ ഉപഭോക്താക്കളെ ആനന്ദിപ്പിക്കുന്ന ഒേട്ടറെ സവിശേഷതകൾ ഇതിലുൾക്കൊള്ളുന്നു. വാറ്റ് ഉൾപ്പെടെ 133,500 ദിർഹമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.