ടി.കെ.സി. അബ്ദുൽ ഖാദർ ഹാജിക്ക് ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര മെമന്റോ സമ്മാനിക്കുന്നു
ദുബൈ: അശരണരായ മനുഷ്യരുടെ വേദനകളോടൊപ്പം സഞ്ചരിച്ച് അതിന് പരിഹാരം കാണുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പ്രവാസി സമൂഹമാണെന്ന് ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
അഞ്ച് പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ദുബൈ കെ.എം.സി.സി മുതിർന്ന നേതാവ് ടി.കെ.സി. അബ്ദുൽ ഖാദർ ഹാജിക്ക് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബൈ അബുഹൈൽ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് പി.പി. റഫീഖ് പടന്ന അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് മേൽപറമ്പ സ്വാഗതം പറഞ്ഞു.
പി.കെ.സി. അബ്ദുൽ ഖാദർ ഹാജിക്ക് മെമന്റോ യഹ്യ തളങ്കരയും ഷാൾ ഹംസ തൊട്ടിയും അണിയിച്ചു.
മുംബൈയിലെ പ്രമുഖ ഗ്രാന്റ് ഗവൺമെന്റ് മെഡിക്കൽ കോളജ് ആൻഡ് സർ ജെ.ജെ. ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിൽ ഓൾ ഇന്ത്യ കോട്ട മെറിറ്റിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ ഫാത്തിമ ഫൈസലിന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ സ്നേഹാദരം ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി സമ്മാനിച്ചു. ഇരുപത് വർഷത്തിലധികം ദുബൈ കെ.എം.സി.സി വെൽഫെയർ സ്കീമിൽ അംഗമായിരിക്കെ വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്കായി പുതുതായി പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, പി.കെ.സി. അബ്ദുൽ ഖാദർ ഹാജിക്ക് കൈമാറി. കെ.എം.സി.സി മുതിർന്ന നേതാവ് ഹസൈനാർ ഹാജി, സംസ്ഥാന നേതാക്കളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഫ്സൽ മെട്ടമ്മൽ, അബ്ദുൽ ഖാദർ അരിപ്രമ്പ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.