തുമ്പെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്‍റ്​ ഡോ. തുമ്പെ മൊയ്‌തീൻ ബിരുദധാരികൾക്കൊപ്പം

‘തുമ്പെ ഇന്‍റർനാഷനൽ പാത്‌വേ - പോളണ്ട്’ പത്താം വാർഷികവും ബിരുദദാനവും

അജ്മാൻ: ‘തുമ്പെ ഇന്‍റർനാഷനൽ പാത്‌വേ - പോളണ്ട്’ പ്രോഗ്രാമിലെ വിദ്യാർഥികളെ ആദരിക്കുന്നതിനായി പോളണ്ടിലെ മെഡിക്കൽ യൂനിവേഴ്സിറ്റി ഓഫ് ലുബ്ലിനിൽ (എം.യു.എൽ) ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നു. അജ്മാനിലെ പ്രീ-ക്ലിനിക്കൽ പഠനത്തോടെ ആരംഭിച്ച് പോളണ്ടിലെ മെഡിക്കൽ യൂനിവേഴ്സിറ്റി ഓഫ് ലുബ്ലിനിൽ (എം.യു.എൽ) നിന്നുള്ള എം.ഡി ബിരുദത്തോടെ അവസാനിക്കുന്ന പ്രോഗ്രാമിന്‍റെ സുപ്രധാന ചടങ്ങാണിത്​. പ്രോഗ്രാം പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു) തങ്ങളുടെ പത്താമത് ബാച്ച് വിദ്യാർഥികളെ ഇതിലേക്ക്​ പ്രവേശിപ്പിക്കുകയും ചെയ്തു.

2017-ൽ വെറും 27 വിദ്യാർഥികളുമായി 'അസോസിയേറ്റ് ഡിഗ്രി ഇൻ പ്രീക്ലിനിക്കൽ സയൻസസ്' എന്ന പേരിലാണ് പ്രോഗ്രാം ആരംഭിച്ചത്. 2022-ൽ കമീഷൻ ഫോർ അക്കാദമിക് അക്രെഡിറ്റേഷൻ (സി.എ.എ) പ്രോഗ്രാമിശന്‍റ അക്രെഡിറ്റേഷൻ പുതുക്കുകയും, ലെവൽ 6 യോഗ്യതയായ 'ഹയർ ഡിപ്ലോമ ഇൻ പ്രീക്ലിനിക്കൽ സയൻസസ്' ആയി ഉയർത്തുകയും ചെയ്തു. ഈ പഠനരീതി അനുസരിച്ച്, വിദ്യാർത്ഥികൾ മൂന്ന് വർഷത്തെ പ്രീ-ക്ലിനിക്കൽ പഠനം ജി.എം.യുവിൽ പൂർത്തിയാക്കും. തുടർന്ന് മൂന്ന് വർഷത്തെ ക്ലിനിക്കൽ പരിശീലനത്തിനായി ലുബ്ലിനിലേക്ക് മാറുന്നു.

യൂറോപ്യൻ യൂനിയനിലുടനീളം അംഗീകാരമുള്ള അന്തിമ എം.ഡി ബിരുദം നൽകുന്നത് പോളണ്ടിലെ ഈ പങ്കാളിത്ത സർവകലാശാലയാണ്. ഇരുസർവകലാശാലകളും തമ്മിലുള്ള വ്യക്തമായ കരാർ വിദ്യാർഥികൾക്ക് സുഗമമായ മാറ്റം ഉറപ്പാക്കുന്നു. 2017 മുതൽ 62 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 650ലധികം വിദ്യാർഥികളാണ് ഈ പ്രോഗ്രാമിന്‍റെ ഭാഗമായത്​. ആദ്യ ബാച്ച് 2024ൽ ലുബ്ലിനിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങി. ഇതോടെ അജ്മാനിൽ പരിശീലനം നേടി പോളണ്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ആകെ ഡോക്ടർമാരുടെ എണ്ണം 90 ആയി ഉയർന്നു. നിലവിൽ, 45ലധികം രാജ്യങ്ങളിൽ നിന്നുള്ള 335 വിദ്യാർഥികൾ ജി.എം.യുവിലെ മൂന്ന് പ്രീ-ക്ലിനിക്കൽ വർഷങ്ങളിലായി പഠിക്കുന്നുണ്ട്.

‘ഡോക്ടറാകാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിക്ക്​ ഈ പ്രോഗ്രാം സമ്മാനിക്കുന്നത് അജ്മാനിൽ നിന്ന് യൂറോപ്യൻ മെഡിക്കൽ ബിരുദത്തിലേക്കുള്ള കൃത്യമായ പാതയാണെന്ന്​ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി ചാൻസലർ പ്രൊഫ. മന്ദ വെങ്കിട്ടരമണ അഭിപ്രായപ്പെട്ടു. അവിടെ ആശയക്കുഴപ്പങ്ങൾക്കോ അടഞ്ഞ വാതിലുകൾക്കോ സ്ഥാനമില്ല. ജി.എം.യുവിലെ ബിരുദധാരികൾ ഇപ്പോൾ ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്നത് കാണുമ്പോൾ ശരിയായ ഒന്നാണ് വാർത്തെടുത്തതെന്ന് എനിക്ക് ഉറപ്പുണ്ട്​’.

‘ലുബ്ലിൻ കഴിഞ്ഞ എട്ട് പതിറ്റാണ്ടായി ഡോക്ടർമാർക്ക് പരിശീലനം നൽകുന്നുണ്ട്. ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആ ചരിത്രത്തിലെ ഏറ്റവും ഫലവത്തായ അധ്യായങ്ങളിലൊന്നാണ്​. അജ്മാനിൽനിന്ന് എത്തുന്ന വിദ്യാർഥികൾ ഞങ്ങളുടെ കൂടെയുള്ള ആദ്യ ദിവസം മുതൽ തന്നെ ക്ലിനിക്കൽ ജോലികൾക്കായി പൂർണ സജ്ജരാണ്. അവരെ നമ്മുടേതെന്ന് വിളിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു’ - മെഡിക്കൽ യൂനിവേഴ്സിറ്റി ഓഫ് ലുബ്ലിൻ റെക്ടർ പ്രൊഫ. വോയ്സിയെക് സലൂസ്ക പറയുന്നു.

തുമ്പെ ഗ്രൂപ്പിന്‍റെയും ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെയും സ്ഥാപക പ്രസിഡന്‍റായ ഡോ. തുമ്പെ മൊയ്‌തീന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. യു.എ.ഇയിലെ വിദ്യാർഥികൾക്ക് ആഗോള മെഡിക്കൽ കരിയറിലേക്ക് വിശ്വസനീയ പാത ലഭിക്കണമെന്ന അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയമാണ് 90 ബിരുദധാരികളിൽ എത്തിനിൽക്കുന്നത്. ജൂൺ 23ന് നടക്കുന്ന ബിരുദദാന ചടങ്ങ് ഈ പാത കെട്ടിപ്പടുക്കാൻ സഹായിച്ച രണ്ട് രാജ്യങ്ങളിലെയും ബിരുദധാരികളെയും അവരുടെ കുടുംബങ്ങളെയും അധ്യാപകരെയും ആദരിക്കുന്ന ഒന്നാണ്. കൂടുതൽ വിവരങ്ങൾക്ക്: https://gmu.ac.ae/poland-pathway/

Tags:    
News Summary - ‘Thumbe International Pathway - Poland’ 10th Anniversary and Graduation Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.