തൃത്താല സ്വദേശി അൽ ഐനിൽ നിര്യാതനായി

അൽഐൻ: പാലക്കാട് തൃത്താല, ആലൂർ കുണ്ടുകാട് മഹല്ലിൽ താമസിക്കുന്ന എടത്തൊടിയിൽ അബ്ദുൽ റസാഖ് (47) അൽ ഐനിൽ നിര്യാതനായി. 27 വർഷമായി അൽ ഐനിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. അസുഖ ബാധിതനായിരിക്കെ കുഴഞ്ഞുവീണതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സന്ദർശക വിസയിലെത്തിയ ഭാര്യയും മകനും അടുത്തുണ്ടായിരുന്നു. അൽ ഐൻ കെ.എം.സി.സി പ്രവർത്തകനായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ് അടുത്തിടെയാണ് അൽഐനിലേക്ക് മടങ്ങിയെത്തിയത്. കുടുംബ സമേതമായിരുന്നു താമസം.

ഭാര്യ: അർക്കാസ്. മക്കൾ: അസ്കറാ ജാസ്മിൻ, മുഹമ്മദ് ജാഫിൻ. മരുമകൻ: അബ്ദുൽ റഷീദ്. പിതാവ്​: പരേതനായ കുഞ്ഞിമരക്കാർ. മാതാവ്​: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: ബീവിക്കുട്ടി, പരേതരായ സുബൈദ, അബ്ദുൽ അസീസ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Thrithala native died in Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.