തൃശൂർ സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു 

ദുബൈ: തൃശൂർ മതിലകം പുതിയകാവ് സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. പുതിയകാവ് പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ അബ്ദുൾ റസാഖ് (ഷുക്കൂർ -49) ആണ് മരിച്ചത്. 

ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായിരുന്നു. നേരത്തേ മുതൽ പ്രമേഹ ബാധിതനായിരുന്നു. ശരീര വേദനയെ തുടർന്ന്  നടത്തിയ രക്തപരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ദുബൈ അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മരണം. ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുമെന്ന് സഹോദരൻ അഷറഫ് പറഞ്ഞു. ഭാര്യ: ഫാരിഷ. മക്കൾ: റയ്ഹാൻ, ഫർഹാൻ. 

Tags:    
News Summary - thrissur native died in sharjah covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.