Posted On
date_range Updated On
date_range തൃശൂർ മണ്ഡലം സംയുക്ത യോഗം ഇന്ന്
ദുബൈ: കെ.എം.സി.സി സർഗധാര സംഘടിപ്പിക്കുന്ന സർഗോത്സവം പരിപാടിയിൽ പരമാവധി മത്സരാർഥികളെ പങ്കെടുപ്പിക്കാനും തൃശൂർ സി.എച്ച് സെന്റർ ഉദ്ഘാടനം വൻ വിജയമാക്കാനും തൃശൂർ ജില്ല കെ.എം.സി.സി യോഗം തീരുമാനിച്ചു. ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ഉദ്ഘാടനം ചെയ്ത് ആർ.വി.എം. മുസ്തഫ സംസാരിച്ചു.
പരിപാടിയുടെ പ്രചാരണം താഴെതട്ടിൽ എത്തിക്കുന്നതിന് മണ്ഡലം പ്രധാന പ്രവർത്തകരുടെയും ജില്ല ഭാരവാഹികളുടെയും സംയുക്ത യോഗം ഞായറാഴ്ച രണ്ടിന് കെ.എം.സി.സിയിൽ നടക്കും. ഗഫൂർ പട്ടിക്കര, അബു ഷമീർ, കബീർ ഒരുമനയൂർ, ഉമ്മർ മുള്ളൂർക്കര, സമീർ പണിക്കത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആക്ടിങ് ജന. സെക്രട്ടറി ഹനീഫ് തളിക്കുളം സ്വാഗതവും സെക്രട്ടറി ജംഷീർ പാടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.