ദുബൈ: തിരുവനന്തപുരം തൊളിക്കോട് സ്റ്റേഡിയം റോഡിൽ ഹസീന മൻസിലിൽ പരേതരായ അബ്ദുൽ റഹ്മാൻ - നബീസ ബീവി ദമ്പതികളുടെ മകൻ നൗഷാദ് (42) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ബർദുബൈ മൻഖൂൽ ആസ്റ്റർ ഹോസ്പിറ്റലിലായിരുന്നു മരണം.
14 വർഷമായി ദുബൈയിൽ വിവിധ കമ്പനികളിൽ ജോലി നോക്കുകയായിരുന്നു. രണ്ട് വർഷമായി അൽ കൂസ് അൽ ഭവതി കമ്പനിയിലായിരുന്നു. ഭാര്യ: ഹസീന. മക്കൾ: അഫ്സന, അസ്‌ലം. സഹോദരങ്ങൾ: ഷംസുദീൻ (ദമാം), ഖമറുദീൻ (ദുബൈ), നജിം (ദുബൈ), സുധീർ (അബൂദബി), ഷറഫുദീൻ (ദമാം), റഹ്മത്ത് സജീർ, അസീന ഷാനവാസ്.
മൃതദേഹം നാട്ടിലെത്തിച്ച് തൊളിക്കോട് ജുംഅ അത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യും. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ രാവിലെ തന്നെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അനന്തപുരി പ്രവാസി കൂട്ടായ്മ ഭാരവാഹികളായ ഖാൻ പാറയിൽ, നവാസ് തേക്കട, അഭിലാഷ് രത്നാകരൻ, അഷ്റഫ് പനച്ചമൂട് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.