ഷാർജ: ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഒമ്പതുവരെ ഷാർജ റോഡുകളിൽ 3230 ഗുരുതരമല്ലാത്ത ട്രാഫിക് അപകടങ്ങൾ നടന്നതായി റഫീദ് കോൾ ആൻഡ് കൺട്രോൾ സെൻറർ അറിയിച്ചു. സെപ്റ്റംബർ രണ്ടിന് മാത്രം 317 അപകടങ്ങളാണ് ഷാർജയിൽ ഉണ്ടായത്. അടുത്തകാലത്തൊന്നും അപകട നിരക്ക് ഇത്രയും എത്തിയിട്ടില്ല. ഉച്ച 12 മുതൽ വൈകീട്ട് ആറുവരെയാണ് അപകടങ്ങളിൽ മിക്കതും രേഖപ്പെടുത്തിയത്. അമിത വേഗത, ഓവർടേക്കിങ്, പാത മാറൽ തുടങ്ങിയവയെല്ലാം അപകടങ്ങൾക്ക് കാരണമായപ്പോൾ, അപകടങ്ങളിൽ 60 ശതമാനവും വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണെന്ന് റഫിദ് കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.