ആസ്റ്റർ തെക്കേപ്പുറം ബാഡ്മിന്റൺ ലീഗിൽ ജേതാക്കളായവർ
ദുബൈ: ദുബൈ ടീം സാറ്റർഡെ സംഘടിപ്പിച്ച ‘ആസ്റ്റർ തെക്കേപ്പുറം ബാഡ്മിന്റൻ ലീഗിന്റെ മൂന്നാം പതിപ്പ് ബ്രെയ്റ്റ് ലേണേഴ്സ് സ്കൂളിൽ നടന്നു. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മുബാരിഷ് അലി-ടി.കെ. മനാഫ് സഖ്യവും ബിഗ്നേഴ്സ് വിഭാഗത്തിൽ ഹാഫിൾ-മുജീബ് കൊസാനി സഖ്യവും ജേതാക്കളായി. ടൂർണമെന്റ് വേദിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കാണികൾക്കായി പ്രത്യേക സമ്മാന പദ്ധതികളും സംഘടിപ്പിച്ചിരുന്നു. പി.വി. ഫഹദ്, എസ്.എം. നയീം, മുഹമ്മദ് ഫഹീം, ഹംറാസ് അലി, ജസിം അലി, പി.ടി. സമീർ, ഷാക്കിർ പൂളക്കോടൻ, പി.പി. അബ്ദുസ്സലാം എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.