ദുബൈ അൽമക്തൂം വിമാനത്താവളത്തിൽനിന്ന് യുവതിയെ ദുബൈ പൊലീസ് എയർലിഫ്റ്റ് ചെയ്യുന്നു
Posted On
date_range Updated On
date_range വിമാന യാത്രക്കിടെ നില വഷളായ സ്ത്രീയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു
ദുബൈ: വിമാന യാത്രക്കിടെ നില വഷളായ സ്ത്രീയെ ദുബൈ പൊലീസിെൻറ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ നിന്നാണ് യുവതിയെ എയർലിഫ്റ്റ് ചെയ്ത് റാശിദ് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിയുെട നില ഗുരുതരമായത്. ഉടൻ വിമാനം റദ്ദാക്കുകയും അൽമക്തൂം വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. ഇവിടെയെത്തിയ ദുബൈ പൊലീസ് ഹെലികോപ്ടറിൽ റാശിദ് ആശുപത്രിയിൽ എത്തിച്ചു. ദുബൈ പൊലീസ് എയർവിങ് ടീമും മെഡിക്കൽ സംഘവുമാണ് രോഗിയെ എയർലിഫ്റ്റ് ചെയ്തതെന്ന് ൈഫ്ലറ്റ് ഇൻസ്ട്രക്ടർ കേണൽ അലി മുഹമ്മദ് ഫറാജ് അൽ മുഹൈരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.