ആഗസ്റ്റ് 12ലെ പൂർണ സൂര്യഗ്രഹണം യു.എ.ഇയിൽ ദൃശ്യമാകില്ല

ദുബൈ: 2026 ആഗസ്റ്റ് 12-ലെ പൂർണ സൂര്യഗ്രഹണം യു.എ.ഇയിൽ ദൃശ്യമാകില്ലെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാനും അറബ് യൂനിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഗ്രഹണം ദൃശ്യമാകുന്ന പാതക്ക് പുറത്താണ് യു.എ.ഇ ഉൾപ്പെടുന്ന മേഖല എന്നതിനാലാണിത്.

ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കൃത്യമായി വരുമ്പോൾ സൂര്യനെ പൂർണമായി മറയ്ക്കുന്നതാണ് ഈ പ്രതിഭാസം. വടക്കൻ റഷ്യ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, വടക്കൻ അറ്റ്‌ലാന്റിക്, വടക്കൻ സ്‌പെയിൻ, പോർച്ചുഗലിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടുന്ന ഇടുങ്ങിയ പാതയിലൂടെ മാത്രമായിരിക്കും പൂർണ സൂര്യഗ്രഹണം കാണാൻ സാധിക്കുക. ഗ്രഹണ പാതയിലുള്ള പ്രദേശങ്ങളിൽ രണ്ടു മിനിറ്റും 18 സെക്കൻഡും വരെ പകൽ സമയം രാത്രിക്ക് സമാനമായി ഇരുളടയും. ഈ സമയത്ത് സൂര്യന്റെ ബാഹ്യവലയമായ 'കൊറോണ' നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കും.

യൂറോപ്പിന്റെ വലിയൊരു ഭാഗം, വടക്ക്-പടിഞ്ഞാറൻ ആഫ്രിക്ക, വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. യു.എ.ഇ ഉൾപ്പെടെ ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും ഇത് കാണാൻ കഴിയില്ല. ആഗോളതലത്തിൽ ഗ്രഹണം ഗ്രീൻവിച്ച് സമയം 15:32-ന് (യു.എ.ഇ സമയം വൈകുന്നേരം 7.32) ആരംഭിക്കും. പൂർണ ഗ്രഹണം യു.എ.ഇ സമയം രാത്രി 8.56ന് ആരംഭിച്ച് രാത്രി 10.42-ന് അവസാനിക്കും. രാത്രി 11.57ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും.

Tags:    
News Summary - The total solar eclipse on August 12 will not be visible in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.