Posted On
date_range Updated On
date_range രാജ്യത്ത് താപനില 48 ഡിഗ്രി വരെ കൂടാൻ സാധ്യത
ദുബൈ: രാജ്യത്ത് താപനില വരുംദിവസങ്ങളിൽ ചെറിയ രീതിയിൽ കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ. ചില സ്ഥലങ്ങളിൽ 48 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്താൻ സാധ്യതയുള്ളത്. അബൂദബിയിൽ 43 ഡിഗ്രി വരെയും ദുബൈയിൽ 42 ഡിഗ്രി വരെയുമാണ് പ്രവചിക്കപ്പെടുന്നത്. അബൂദബിയിൽ കുറഞ്ഞ താപനില 32 ഡിഗ്രിയും ദുബൈയിൽ 21 ഡിഗ്രിയുമാണ് കണക്കാക്കപ്പെടുന്നത്. അബൂദബിയിൽ ഹ്യുമിഡിറ്റി 20 ശതമാനം മുതൽ 55 ശതമാനം വരെയുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം ദുബൈയിൽ 15 മുതൽ 60 ശതമാനം വരെയാണ് സാധ്യത കൽപിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.