അറബ് ലോകത്തെ ചെറിയ തുറമുഖ നഗരം മാത്രമായിരുന്ന ദുബൈ, ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി വളർന്നുകഴിഞ്ഞിരിക്കുന്നു. ആരെയും അൽഭുതപ്പെടുത്തുന്ന വികാസത്തിെൻറ കഥയാണ് നഗരത്തിെൻറ സമീപകാല ചരിത്രം തിരയുേമ്പാൾ കാണാനാവുക. വളരെ ദീർഘദൃഷ്ടിയോടെ എമിറേറ്റിനെ നയിച്ച ഭരണാധികാരികളുടെ കാഴ്ചപ്പാടാണ് ഈ വളർച്ചക്ക് കാരണമായത്. ദുബൈയുടെ വളർച്ചയെ മികച്ച കലാസൃഷ്ടികളിലൂടെ പ്രദർശിപ്പിക്കുന്നതാണ് എക്സ്പോ 2020യിലെ വിഷൻ പവലിയൻ.
വിശ്വമേളക്ക് ആതിഥേയത്വം വഹിക്കുന്ന നഗരത്തിെൻറ ചരിത്രവും വർത്തമാനവും മാത്രമല്ല, ഭാവിയെ കുറിച്ചും മനസിലാക്കാൻ സഹായിക്കുന്നതാണ് പ്രദർശനം. ദുബൈയുടെ വളർച്ചക്കൊപ്പം ജീവിച്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ജീവചരിത്ര പുസ്തകമായ 'എെൻറ കഥ: 50വർഷ സേവനത്തിെൻറ 50ഓർമകൾ'എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പവലിയനിലെ കാഴ്ചകൾ ഒരുക്കിയിട്ടുള്ളത്.
പുസ്തകത്തിലെ കഥാസന്ദർഭങ്ങൾ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കലാസൃഷ്ടികൾ ശൈഖ് മുഹമ്മദിെൻറ കുട്ടിക്കാവും നഗരത്തിെൻറ വളർച്ചയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കെട്ടിടത്തിെൻറ പുറംകാഴ്ച തന്നെ സന്ദർശകരെ ആകർഷിക്കും വിധത്തിലുള്ളതാണ്. ഇതിലെ ചിത്രീകരണം ദുബൈയിൽ നിന്ന് തുടങ്ങുന്ന വ്യാപാര വഴികളെ വരച്ചുകാണിക്കുന്നു. തേക്ക് തടിയിൽ നിർമിച്ച പവലിയൻ കവാടം കടന്ന് പ്രവേശിക്കുേമ്പാൾ മാർബിളിൽ തീർത്ത പരുന്തിെൻറ ശിൽപമാണ് സന്ദർശകരെ സ്വീകരിക്കുക.
അകത്തേക്ക് പ്രവേശിച്ചാൽ ദുബൈ ഭരണാധികാരിയുടെ പ്രിയപ്പെട്ട കുതിരയുടെ ഭീമാകാരമായ ശിൽപം കാണാം. ഇത് കാണാനെത്തുന്നവർക്ക് പശ്ചാത്തലത്തിൽ അദ്ദേഹത്തിെൻറ കവിതകൾ ആലപിക്കപ്പെടുന്നതും കേൾക്കാം. തുടർന്ന് വരുന്ന ഹാളുകളിൽ എക്സ്പോ 2020യുടെ ലോഗോക്ക് പ്രചോദനമായ ആഭരണമടക്കമുള്ളവ സംബന്ധിച്ച വിവരങ്ങൾ അറിയാനാകും. സാംസ്കാരിക പ്രധാന്യമുള്ള പവലിയൻ വിശ്വമേള അനുഭവിക്കാൻ എത്തുന്നവർക്ക് ദുബൈയെ കുറിച്ച് വലിയ അറിവുകൾ പകരുന്നതാണ്. ഇതിനകം രാഷ്ട്ര നേതാക്കളും മറ്റു പ്രമുഖരുമടക്കം പവലിയൻ സന്ദർശിച്ച് കലാസൃഷ്ടികെള അഭിനന്ദിച്ചിട്ടുണ്ട്.
എക്സ്പോ നഗരിയിൽ സ്ത്രീകളുടെ പവലിയന് എതിർ ഭാഗത്തായാണ് വിഷൻ പവലിയൻ സ്ഥിതി ചെയ്യുന്നത്. അരമണിക്കൂർ നേരത്തെ സന്ദർശനത്തിലൂടെ പുസ്തകത്തിെൻറ സാരാംശം ഗ്രഹിക്കാനാവും വിധമാണ് ചിത്രീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ശൈഖ് മുഹമ്മദിെൻറ വിവിധ ഹോബികളും സാഹസികതകളും മനസിലാക്കാനും കലാവിഷ്കാരങ്ങളിലൂടെ സാധിക്കും. എക്സ്പോ സംഘാടകരുടെ മേൽനോട്ടത്തിൽ 'ഇകാരിയ അറ്റ്ലിയർ' എന്ന ഡിസൈൻ കമ്പനിയാണ് ഒമ്പത് മാസത്തെ പരിശ്രമത്തിലൂടെ പവലിയൻ നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.