ദുബൈ: ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയ പാത തെളിച്ച് മലയാളി പ്രവാസിയുടെ നോവൽ പുറത്തിറങ്ങി. ‘ദി സോൾജിയർ ഓഫ് വെല്ലിങ്ടൺ’ എന്ന് പേരിട്ടിരിക്കുന്ന നോവലിന്റെ രചയിതാവ് യു.എ.ഇയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ അർജുൻ മോഹനാണ്. പ്രണയവും ത്രില്ലറും കുറ്റാന്വേഷണവും ഉൾച്ചേർന്ന നോവൽ വായനക്കാർക്ക് പുതു അനുഭവം സമ്മാനിക്കുന്നതാണ്. പാട്രിഡ്ജ് പബ്ലിഷിങ് ആണ് നോവലിന്റെ പ്രസാധകർ. ആമസോണിലും പാട്രിഡ്ജ്, ബാർണസ് ആൻഡ് നോബിൾ എന്നിവയുടെ വെബ്സൈറ്റിലും പുസ്തകം ലഭ്യമാണ്. തിരുവനന്തപുരം മേലെ തമ്പാനൂരിൽ ശ്രവ്യ അഡ്വർടൈസിങ് സ്ഥാപകൻ അന്തരിച്ച ഡോ. ജെ.ബി. മോഹന്റെയും മീനാകുമാരിയുടെയും മകനാണ് അർജുൻ. കേരള യൂനിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദവും യൂനിവേഴ്സിറ്റി ഓഫ് എസ്സെക്സിൽ നിന്നും ഐ.ടി ആൻഡ് മീഡിയ ലാസ്ൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവിൽ യു.എ.ഇയിലെ കോർപറേറ്റ് സ്ഥാപനത്തിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.