കേണൽ മജീദ് അൽ അസം
Posted On
date_range Updated On
date_range ഷാർജ വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ പ്രദർശനം മാറ്റി
ഷാർജ: ഈ മാസം അവസാനം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയുടെ (ഡബ്ല്യു.ജെ.എം.ഇ.എസ്) 48, 49 പതിപ്പുകൾ 2021 ഏപ്രിലിലേക്ക് മാറ്റിവച്ചതായി ഷാർജ എക്സ്പോ സെൻറർ ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു.
കോവിഡ് വ്യാപനം മൂലം എക്സിബിറ്റർമാർ, സന്ദർശകർ, ഉദ്യോഗസ്ഥർ എന്നിവരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് പങ്കെടുക്കുന്ന രാജ്യങ്ങളുമായി കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം എന്ന് കേന്ദ്രം വിശദീകരിച്ചു. എക്സിബിറ്റർമാരുമായും പങ്കെടുക്കുന്ന കമ്പനികളുമായും ഒപ്പുെവച്ച കരാറുകൾ വരാനിരിക്കുന്ന പതിപ്പുകൾക്ക് സാധുതയുള്ളതാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.