ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച സൈ​നി​ക​ന്‍റെ കു​ടും​ബ​ത്തെ പ്ര​സി​ഡ​ന്‍റ്​ ആ​ശ്വ​സി​പ്പി​ക്കു​ന്നു


വീരമൃത്യുവരിച്ച സൈനികന്‍റെ കുടുംബത്തെ സന്ദർശിച്ച്​ പ്രസിഡന്‍റ്​

അ​ജ്മാ​ന്‍: സോ​മാ​ലി​യ​യി​ല്‍ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട യു.​എ.​ഇ സാ​യു​ധ സേ​നാം​ഗ​ത്തി​ന്​ അ​നു​ശോ​ച​നം അ​റി​യി​ക്കാ​ന്‍ നേ​രി​ട്ടെ​ത്തി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ്‌ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍. സോ​മാ​ലി​യ​ൻ സാ​യു​ധ സേ​ന​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലാ​ണ്​ അ​ജ്​​മാ​ൻ സ്വ​ദേ​ശി​യാ​യ ഖ​ലീ​ഫ അ​ൽ ബ​ലൂ​ഷി ര​ക്ത​സാ​ക്ഷി​യാ​കു​ന്ന​ത്.

അ​ജ്മാ​നി​ലെ അ​നു​ശോ​ച​ന മ​ജ്‌​ലി​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്. ര​ക്ത​സാ​ക്ഷി​യാ​യ ഖ​ലീ​ഫ അ​ൽ ബ​ലൂ​ഷി​യു​ടെ മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ല്‍ യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ശി​ദ് അ​ല്‍ നു​ഐ​മി, അ​ജ്മാ​ന്‍ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി, ശൈ​ഖ് റാ​ശി​ദ് ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ൽ ബ​ലൂ​ഷി​യു​ടെ മൃ​ത​ദേ​ഹം അ​ജ്മാ​ൻ അ​ൽ ജ​ർ​ഫി​ലെ ഖ​ബ​ർ​സ്ഥാ​നി​ലാ​ണ് ഖ​ബ​റ​ട​ക്കി​യ​ത്.

അ​ൽ ബ​ലൂ​ഷി​യു​ടെ കു​ടും​ബ​ത്തോ​ടു​ള്ള ത​ന്‍റെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​ന​വും ശൈ​ഖ് മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. സ​ർ​വ​ശ​ക്ത​നാ​യ ദൈ​വം ത​ന്‍റെ അ​തി​രു​ക​ളി​ല്ലാ​ത്ത ക​രു​ണ​യും ക്ഷ​മ​യും ന​ൽ​കി അ​വ​ന്‍റെ കു​ടും​ബ​ത്തി​നും പ്രി​യ​പ്പെ​ട്ട​വ​ർ​ക്കും ക്ഷ​മ​യും ആ​ശ്വാ​സ​വും പ്ര​ദാ​നം ചെ​യ്യ​ട്ടെ എ​ന്ന് അ​ദ്ദേ​ഹം പ്രാ​ർ​ഥി​ച്ചു.

Tags:    
News Summary - The President visited the family of the martyred soldier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.