ചിത്രം തെളിഞ്ഞു; തെരഞ്ഞെടുപ്പ് ചൂടില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍

ഷാര്‍ജ: ഈ മാസം 17ന് നടക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരാര്‍ഥികളുടെയും മുന്നണികളുടെയും ചിത്രം തെളിഞ്ഞു.

നിലവിലെ ഭരണണസമിതി അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡെമോക്രാറ്റിക് ഫ്രണ്ട് (ഡി.എഫ്), പ്രതിപക്ഷ അംഗങ്ങളുള്‍ക്കൊള്ളുന്ന സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്), ജനറല്‍ സെക്രട്ടറി, ജോയിന്‍റ് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ മല്‍സര രംഗത്തുള്ളത് 29 പേർ.

ലഭിച്ച 30 നോമിനേഷനുകളില്‍ ഹരിലാല്‍ മോഹനന്‍ പിള്ളയുടെ നോമിനേഷന്‍ രേഖകളിലെ കുറവ് ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ പോള്‍ ടി. ജോസഫ് തള്ളി.

ഡെമോക്രാറ്റിക് ഫ്രണ്ട് (ഡി.എഫ്) സ്ഥാനാർഥികളായി നിസാര്‍ തളങ്കര (പ്രസി.), പ്രദീപ് നെമ്മറ (വൈ.പ്രസി.), ശ്രീപ്രകാശ് (ജന.സെക്ര.), ജേക്കബ് (ജോ.ജന.സെക്ര.), ജിബി ബേബി (ട്രഷ.), രാജു വര്‍ഗീസ് (ജോ.ട്രഷ.), സുധീര്‍ പട്ടതില്‍ (ഓഡിറ്റര്‍), അബ്ദു മനാഫ്, എടവണ്ണ മുരളീധരന്‍, മനാഫ് കുന്നില്‍ മുഹമ്മദ്, പ്രഭാകരന്‍ പയ്യന്നൂര്‍, പ്രദീഷ് ചിതറ, ത്വാലിബ് (മാനേജിങ്​ കമ്മിറ്റി) എന്നിവർ കെ.എം.സി.സി, മാസ്, യുവകലാസാഹിതി, മസ്ക്കൊട്ട്, എം.ജി.സി.എഫ്, മാൽക്ക, ഐ.എം.സി. സി, സമദർശിനി, മഹസ്, ഇന്ത്യൻ എക്കൊസ്, എം.എ.സി.സി, പ്രതീക്ഷ കൂട്ടായ്മകളുടെ പിന്തുണയിലാണ് മത്സരിക്കുന്നത്.

ഇന്‍കാസ് ഷാര്‍ജ, പ്രിയദര്‍ശിനി, ഐ.ജി.വി.എഫ് ഷാര്‍ജ, എന്‍.ആര്‍.ഐ ഫ്രന്‍റ്സ് ഫോറം, ആര്‍.ജി.സി.സി, ഐ.ഒ.സി ഷാര്‍ജ, ഐ.ജി.വി.എഫ് അജ്മാന്‍, ഇ.എം.എ, ടീം ഇന്ത്യ, എം.ജി.സി.എഫ്, സൗഹൃദവേദി, ഐ.ഒ.സി അജ്മാന്‍, ദര്‍ശന, ഇ.ഐ.സി.സി, പ്രവാസി കെയര്‍, പ്രവാസി ഇന്ത്യ, ഐ.എസ്.സി.സി, സമഭാവന കൂട്ടായ്മകളുടെ പിന്തുണയിൽ സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്) സ്ഥാനാർഥികളായി കെ. ബാലകൃഷ്ണന്‍ (പ്രസി.), പവിത്രന്‍ (വൈ.പ്രസി.), അഡ്വ. വൈ.എ. റഹീം (ജന.സെക്ര.), അഡ്വ. അന്‍സാര്‍ (ജോ.ജന.സെക്ര.), ഷാജി ജോണ്‍ (ട്രഷ.), അനിലാല്‍ പുരുഷോത്തമന്‍ (ജോ.ജന.സെക്ര.), സി.എ. തങ്കച്ചന്‍ (ഓഡിറ്റര്‍), അഭിലാഷ് രത്നാകരന്‍, അനില്‍കുമാര്‍, ബവൂ ബഷീര്‍, ജാഫര്‍, പുന്നക്കന്‍ മുഹമ്മദലി, റോയ് മാത്യു തേമാസ്, ശാന്തി തോമസ് (മാനേജിങ്​ കമ്മിറ്റി) എന്നിവരാണ് മത്സരത്തെ നേരിടുന്നവർ.

എസ്.എം. ജാബിര്‍ (ജന.സെക്ര.), ബിജോയ് ദാസ് (ജോ.ജന.സെക്ര.) എന്നിവരാണ് സ്വതന്ത്രരായി മല്‍സര രംഗത്തുള്ളത്. 2023 ഡിസംബറില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു.

2600ലേറെ അംഗങ്ങളാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലുള്ളത്. 1374 അംഗങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കേ അംഗങ്ങളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള പ്രയത്നത്തിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും.

Tags:    
News Summary - The picture is clear; Sharjah Indian Association in the heat of election.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.