റാ​ക് അ​ല്‍താ​ര്‍ പ​ര്‍വ​ത​നി​ര​യി​ല്‍ ത​ള​ര്‍ന്നു വീ​ണ​യാ​ളെ എ​യ​ര്‍വി​ങ് വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക്

കൊ​ണ്ടു​പോ​കു​ന്നു

റാ​ക് മ​ല​നി​ര​യി​ല്‍ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ അ​ല്‍താ​ർ പ​ര്‍വ​ത പ്ര​ദേ​ശ​ത്ത് ത​ള​ര്‍ന്നു​വീ​ണ സ്വ​ദേ​ശി പൗ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി റാ​ക് എ​യ​ര്‍വി​ങ് വി​ഭാ​ഗം. മ​ല​നി​ര​യി​ല്‍ ഒ​രാ​ള്‍ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വി​വ​രം ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ ല​ഭി​ച്ച​യു​ട​ന്‍ ര​ക്ഷാ​സേ​ന സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ച​താ​യി കേ​ണ​ല്‍ ത​യാ​ര്‍ സ​ഈ​ദ് അ​ല്‍ യ​മ​ഹി പ​റ​ഞ്ഞു.

ഏ​റെ നേ​ര​ത്തെ തി​ര​ച്ച​ലി​ന് ശേ​ഷ​മാ​ണ് ക്ഷീ​ണി​ത​നാ​യ നി​ല​യി​ല്‍ ത​ദ്ദേ​ശീ​യ​നാ​യ പൗ​ര​നെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍കി​യ ഇ​യാ​ളെ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി റാ​ക് സ​ഖ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ല​നി​ര​ക​ള്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് പോ​കു​ന്ന​വ​ര്‍ മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ച്ചു. മു​ന്‍ക​രു​ത​ലു​ക​ള്‍ എ​ടു​ക്കാ​തെ പ​ര്‍വ​ത​നി​ര​യി​ലെ​ത്തു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ തു​ട​ര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.