‘ലൈറ്റ് ഓഫ് ലവ്’ എന്ന പേരിൽ ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി നടത്തിയ കുടുംബ സംഗമം
ദുബൈ: ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ലൈറ്റ് ഓഫ് ലവ്’ എന്ന പേരിൽ ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ കുടുംബ സംഗമം ഷാർജയിൽ നടത്തി. ക്രിസ്മസ്-ന്യൂ ഇയർ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് യേശുശീലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ സ്വാഗതം പറഞ്ഞു. പ്രമുഖ മെന്ററും ട്രെയിനറുമായ ഡോ. പി.പി. വിജയൻ സ്നേഹ സന്ദേശം നൽകി. ജനറൽ കൺവീനർ ഷിജി അന്ന ജോസഫ് ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിന സന്ദേശം അഡ്വ. വൈ.എ. റഹീം നൽകി. ഇതോടനുബന്ധിച്ച് വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ക്രിസ്മസ് ട്രീ മത്സരത്തിൽ ഷാർജ സ്റ്റേറ്റ് കമ്മിറ്റി ഒന്നാം സ്ഥാനവും ദുബൈ രണ്ടാം സ്ഥാനവും ഫുജൈറ മൂന്നാം സ്ഥാനവും നേടി.
കാരൾ മത്സരത്തിൽ അജ്മാൻ സ്റ്റേറ്റ് കമ്മിറ്റി ഒന്നാം സ്ഥാനവും ഷാർജ രണ്ടാം സ്ഥാനവും ഉമ്മുൽ ഖുവൈൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ഷാജി പരേത്, ജനറൽ സെക്രട്ടറിമാരായ ബി.എ. നാസർ, സി.എ. ബിജു, വൈസ് പ്രസിഡന്റുമാരായ ഷാജി ഷംസുദ്ദീൻ, അശോക് കുമാർ, സിന്ധു മോഹൻ, രാജി എസ്. നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറിമാരായ റിയാസ് ചെന്ത്രാപ്പിന്നി, പ്രജീഷ് ബാലുശ്ശേരി, വിഷ്ണു വിജയൻ, അഡ്വ. അൻസർ, ജിജോ ചിറക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ട്രഷറർ ബിജു അബ്രഹാം നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഇൻകാസ് കലാകാരന്മാർ അണിനിരന്ന വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.