Posted On
date_range Updated On
date_range ഫുഡ് ഫോർ നീഡി പദ്ധതി ലേബർ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികളെത്തിക്കും
ദുബൈ: വിശന്നെത്തിയവരെ വിരുന്നൂട്ടിയ രാജ്യം ദേശീയദിനമാചരിക്കുമ്പോൾ തൊഴിലാളികൾക്കിടയിൽ ഭക്ഷണവിതരണത്തിനൊരുങ്ങുകയാണ് അൽ ഖുസൈസിലെ മലബാർ മഖാൻ റസ്റ്റാറൻറും ഒരു കൂട്ടം പ്രവാസികളും. അൽ ഖുസൈസ് മലബാർ മഖാൻ റസ്റ്റാറൻറ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫുഡ് ഫോർ നീഡിയുടെ നേതൃത്വത്തിൽ ദേശീയ ദിനത്തിൽ ലേബർ ക്യാമ്പുകളിലെത്തി അറക്കൽ ബിരിയാണി വിതരണം ചെയ്യുമെന്ന് ഫുഡ് ഫോർ നീഡി ഡയറക്ടർ റുഷ്ദി ബിൻ റഷീദ് അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ റമദാനിൽ 25,000 പേർക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയാണ് ഫുഡ് ഫോർ നീഡി സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ദേശീയദിനത്തിൽ ഭക്ഷണവിതരണം ഏറ്റെടുക്കാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് ബന്ധപ്പെടാം. വാട്സ്ആപ് നമ്പർ: 0525859027.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.